മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ : മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും 'സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ
നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ് മുന്നോട്ടു പോകുന്നത്.
ജീവിതഗന്ധിയായ സാഹിത്യകൃതികൾക്കു മാത്രമേ കാലത്തെ അതിജീവിക്കാനാവൂ. വസ്തുനിഷുമായ ചരിത്രകൃതികളും അങ്ങനെത്തനെയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കവി പ്രീത ജെ. പ്രിയദർശിനി എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ഭരണ ഭാഷാ സേവന പുരസ്കാരം നേടിയ സി. ജഗദീശൻ, സംസ്ഥാന സ്കൂൾ കലോത്സവം മലയാള ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടിയ പി ബി തേജസ്വിനി ബാല എന്നിവരെ ആദരിച്ചു.
മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ. ഹരികുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എ. അഭിജിത്ത്, ജില്ലാ കൺവീനർ ഡോ. ബാവ കെ. പാലുകുന്ന്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ജയചന്ദ്രൻ, വാസുദേവൻ ചീക്കല്ലൂർ, പ്രമോദ് ബാലകൃഷ്ണൻ, സി.വി ഉഷ, ഡോ. യൂസുഫ് നദ് വി, ബാലൻ വേങ്ങര, എം. എം ഗണേശൻ, സി. എം. സുമേഷ്, സി.ജയരാജൻ, സി. ജഗദീശൻ എന്നിവർ പ്രസംഗിച്ചു.
Reception Ceremony of K K N Kurup @ Badrulhuda Panamaram
Shri K. K.N. Kurup is an historian of India and a former vice-chancellor of the University of Calicut. He has specialised in the history of the Malabar region of South India
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group