ചാലക്കുടി : മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ മത്സരത്തിൽ വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ല ഉത്തരമേഖലാ ചാമ്പ്യൻമാരായി. വെള്ളിയാഴ്ച നടന്ന ഫൈനലിൽ പാലക്കാട് നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് ആതിഥേയരായ തൃശ്ശൂരിനെ തോൽപ്പിച്ചാണ് (സ്‌കോർ: 25-22, 25-20, 25-13) മേഖലാ ചാമ്പ്യൻമാരായത്. ലൂസേഴ്‌സ് ഫൈനലിൽ കോഴിക്കോട് കാസർകോടിനെ തോൽപ്പിച്ചു മൂന്നാംസ്ഥാനം നേടി.
ശനിയാഴ്ച നടക്കുന്ന സംസ്ഥാന ഇന്റർസോൺ മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഉത്തരമേഖലയെ പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകൾ പ്രതിനിധാനം ചെയ്യും.
യൂത്ത് വോളി: ഉത്തരമേഖലാ പുരുഷവിഭാഗത്തിൽ തൃശ്ശൂർ ജേതാക്കൾ
ചാലക്കുടി : മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ മത്സരത്തിന്റെ ഉത്തരമേഖലാ പുരുഷവിഭാഗം മത്സരത്തിൽ ആതിഥേയരായ തൃശ്ശൂർ ചാമ്പ്യൻമാരായി. വെള്ളിയാഴ്ച നടന്ന ഫൈനലിൽ തൃശ്ശൂർ കോഴിക്കോടിനെ തോൽപ്പിച്ചു. (സ്‌കോർ: 25-22, 23-25, 25-18, 25-12).
പാലക്കാടിനാണു മൂന്നാംസ്ഥാനം. ശനിയാഴ്ച നടക്കുന്ന സംസ്ഥാന ഇന്റർസോൺ മത്സരം പുരുഷവിഭാഗത്തിൽ ഉത്തരമേഖലയെ തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ പ്രതിനിധാനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group