കോട്ടയം : സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മൗണ്ട് കാർമൽ സ്കൂളിന് കിരീടം. മൗണ്ട് കാർമൽ സ്കൂൾ ആദ്യ പ്രഥമാധ്യാപിക സിസ്റ്റർ വെർജീനിയയുടെ സ്മരണാർഥം നടത്തുന്ന ടൂർണമെന്റിൽ എസ്.എച്ച്. മൗണ്ട് സ്കൂളിനെതിരേ മൗണ്ട് കാർമൽ സ്കൂൾ ജൂനിയറും എസ്.എച്ച്. തേവരയ്ക്കെതിരേ മൗണ്ട് കാർമൽ സ്കൂൾ സീനിയറും വിജയികളായി. സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ ഡോ. ആന്റണി പാട്ടപറമ്പിൽ അധ്യക്ഷനായി. പ്രഥമാധ്യാപിക സിസ്റ്റർ ജെയിൻ, ലോക്കൽ മാനേജർ സിസ്റ്റർ ശില്പ, പി.ടി.എ. പ്രസിഡൻറ് പ്രവീൺ കെ.രാജ് എന്നിവർ പ്രസംഗിച്ചു. കരിപ്പാപറമ്പിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ജോസ് ഡൊമിനിക്, അനീഷ ക്ലീറ്റസ്, സ്വപ്ന മെറിൻ ജിജു എന്നിവർ സമ്മാനവിതരണം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group