ലയമധുരം : ഹരികുമാർ .കെ .പി
Share
ലയമധുരം
: ഹരികുമാർ .കെ .പി
വെണ്മേഘഹംസം തഴുകിയുണർത്തും
വെണ്ണിലാചന്ദ്രികയോ സഖി നീ
വേഴാമ്പൽ കേഴും മഴനീർക്കണത്തിൻ്റെ
തെളിനീർപുഞ്ചിരിയോ അധര മധുരിമയോ.
രാവിൻ മാദകമൗനസംഗീതത്തിൻ
മാസ്മരസങ്കൽപ്പമോ സഖീ
ദിക്കുകൾ തിരയും കുളിരാം കാറ്റിൻ്റെ
പ്രണയത്തിൻ പ്രതിബിംബമോ.
നിദ്രയിൽ എന്നെ തനിച്ചാക്കി നീ
ഒരു നിത്യ വസന്തമായി വെറും
വാക്കിന്റെ വാചാലഭാവം തിരയുന്ന
വർണ്ണാക്ഷരങ്ങളായി വരയിലും വശ്യമായി.
നീയൊരു പ്രണയമെന്നേതോ കഥയിൽ
ഞാൻ അറിഞ്ഞത് സത്യമല്ലേ
കുറുമ്പുമായ് കൂടാരനിഴലിൽ മറയുന്ന
രതിമർമ്മരസുഖം നീ ലാസ്യമനോഹരി നീ.
ഒഴുകാം ഓളപ്പരപ്പിലൊന്നാദ്യമായ്
രാവിന്റെ നീലിമയിൽ
പുലരിതൻ പൂക്കളിൽ പൂന്തേൻ
നിറയ്ക്കുവാൻ മധുവുമായ് കാത്തിരിക്കാം
മലരിൻ മണമറിയാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group