മുന്നാട് : കണ്ണൂർ സർവകലാശാലാ വടംവലി മത്സരത്തിൽ വനിതാ, പുരുഷ വിഭാഗങ്ങളിൽ മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ജേതാക്കളായി. വനിതാവിഭാഗത്തിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് രണ്ടാംസ്ഥാനം നേടി. പുരുഷവിഭാഗത്തിൽ ഇരിട്ടി എം.ജി. കോളേജ്, രണ്ടാംസ്ഥാനത്തെത്തി.
മുന്നാട് പീപ്പിൾസ് കോളേജ് മൈതാനത്ത് നടന്ന മത്സരത്തിൽ 22 ടീമുകൾ പങ്കെടുത്തു. ഇന്ത്യൻ കബഡി ടീം മുൻ ക്യാപ്റ്റൻ ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു. സർവകലാശാലാ കായികവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.വി. അനൂപ്‌കുമാർ അധ്യക്ഷനായി. ഡോ. എം.സി. രാജു, സജിത്ത് പാലേരി, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സംഘാടകസമിതി ഏർപ്പെടുത്തിയ പി. രാഘവൻ സ്മാരക ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് നൽകി.
പ്രിൻസിപ്പൽ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷനായി. അനിൽ ബങ്കളം, പ്രൊഫ. പി. രഘുനാഥ്, കെ. വിജയകൃഷ്ണൻ, പ്രവീൺ മാത്യു, സി. രാമചന്ദ്രൻ, കെ.വി. സജിത്ത്, സി. സുരേഷ്, എ.കെ. അഭിനന്ദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group