എലത്തൂർ : കൈപ്പുറത്തുപാലം ‘കൈ-ഓളം’ ഫെസ്റ്റിനോടനുബന്ധിച്ചുനടന്ന ജില്ലാതല വടംവലിമത്സരം കാണാനെത്തിയത് വൻജനാവലി. ആർപ്പുവിളികളും ആവേശവുംനിറഞ്ഞ മത്സരത്തിൽ 20 ടീമുകൾ മാറ്റുരച്ചു. ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ് സംഘമിത്ര പന്തീർപ്പാടത്തെ തോൽപ്പിച്ച് വിജയികളായി. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി മത്സരം ഉദ്ഘാടനംചെയ്തു. കൗൺസിലർ വി.കെ. മോഹൻദാസ്, സുരേഷ് മൊകവൂർ, ഡോ. വി. ഉദയകുമാർ, നിഷിന്ത്കുമാർ എന്നിവർ ട്രോഫികൾ വിതരണംചെയ്തു. സാഗര കന്നൂർ മൂന്നാംസ്ഥാനംനേടി.
പ്രധാനവേദിയിൽ കെ.പി.എ.സി.യുടെ നാടകം ഉമ്മാച്ചു അരങ്ങേറി. എടക്കാട്, എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ മേഖലകളിലെ 50-ഓളം റെസിഡന്റ്സ് അസോസിയേഷനും സാമൂഹ്യ സാംസ്കാരികസംഘടനകളുംചേർന്ന് നടത്തുന്ന ഫെസ്റ്റ് 19-ന് സമാപിക്കും വിനോദ, വിജ്ഞാന-വിപണന സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്കും കണ്ടൽവനയാത്രാ സൗകര്യവും, ഊഞ്ഞാൽ ഗ്രാമവും ഫെസ്റ്റിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group