പത്തിരിപ്പാല : പഴമ നിലനിർത്തിയുള്ള പുതുമയാണ് കലാരംഗത്ത് അഭികാമ്യമെന്ന് കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. സദനം കുമാരൻ ഓഡിറ്റോറിയത്തിൽ സദനം കഥകളി അക്കാദമിയുടെ 72-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഥകളി അക്കാദമി ചെയർമാൻ ഡോ. പി.കെ. മാധവൻ അധ്യക്ഷനായി. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി വിശിഷ്ടാതിഥിയായി. ഡോ. സദനം ഹരികുമാർ രൂപകല്പന ചെയ്ത കഥകളിയാചാര്യന്മാരുടെ ആറ് അർധകായപ്രതിമകൾ വേദിയിൽ അനാച്ഛാദനം ചെയ്തു. മൂത്തമന കേശവൻ നമ്പൂതിരി, കവളപ്പാറ നാരായണൻ നായർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം ചന്ദ്രമന്നാടിയാർ, പാലൂർ അച്യുതൻ നായർ എന്നിവരുടെ പ്രതിമകളാണ് അനാച്ഛാദനം ചെയ്തത്.
കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാനിലയം ബാലകൃഷ്ണൻ, കോട്ടയ്ക്കൽ ദേവദാസ്, കലാമണ്ഡലം പാഞ്ഞാൾ ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം പ്രഭാകര പൊതുവാൾ, കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം നടരാജവാരിയർ, സദനം വാസുദേവൻ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചെർപ്പുളശ്ശേരി ശിവൻ, കോട്ടയ്ക്കൽ രവി എന്നിവരാണ് പ്രതിമകൾ അനാച്ഛാദനം ചെയ്തത്.
ഡോ. സദനം കൃഷ്ണൻകുട്ടി, ഡോ. സദനം ഹരികുമാർ, കലാമണ്ഡലം ഹരീഷ് മാരാർ, സദനം ഗോപാലകൃഷ്ണൻ, സദനം ജ്യോതിഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. സദനം ഹരികുമാർ രചിച്ച് ചിട്ടപ്പെടുത്തിയ സഹദേവൻ ആട്ടക്കഥയുടെ അവതരണവുമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group