‘ഒരു ഓട്ടോക്കാരന്റെ ഓർമക്കുറിപ്പുകൾ’ പുസ്‌തകപ്രകാശനം
Share
തൃശ്ശൂർ : സമൂഹത്തിന്റെ ഓർമക്കുറിപ്പായി ഉയരുമ്പോഴാണ് സാഹിത്യത്തിന് മൂല്യമുയരുന്നതെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. സുധീർ പെരുമ്പിലാവ് രചിച്ച്, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ഒരു ഓട്ടോക്കാരന്റെ ഓർമക്കുറിപ്പുകൾ’ എന്ന കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മിത ഗിരീഷ് പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ സുധീർ പെരുമ്പിലാവ്, മുഹമ്മദ് അബ്ബാസ് എന്നിവർ പ്രസംഗിച്ചു. 19 വരെ തുടരുന്ന പുസ്തകോത്സവത്തിൽ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനവും വിൽപ്പനയും. 10 മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. തൃശ്ശൂരിലെ ആര്യ ഐ കെയറുമായി സഹകരിച്ചാണു ബുക്ക് ഫെയർ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 85906 02304.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
70
2025 Jan 17, 09:37 PM