ചാലക്കുടി : യൂത്ത് വോളിബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനു മുന്നോടിയായി ഉത്തര മേഖലാ മത്സരങ്ങൾ മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. വനിതാ വിഭാഗത്തിൽ തൃശ്ശൂരും പാലക്കാടും ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ആദ്യ സെമിയിൽ ആതിഥേയരായ തൃശ്ശൂർ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് കാസർകോടിനെ തോൽപ്പിച്ചു (25-13, 25-18, 25-20).
രണ്ടാം സെമിഫൈനലിൽ പാലക്കാട് കോഴിക്കോടിനെ ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കാണ് തോൽപ്പിച്ചത് (25-22,25-15,18-25,25-17). പുരുഷവിഭാഗം മത്സരത്തിൽ കണ്ണൂർ വയനാടിനെ ഒന്നിനെതിരേ മൂന്നു സെറ്റിന് തോൽപ്പിച്ച് സെമിയിലെത്തി (25-23,25-13,22-25,25-15). വെള്ളിയാഴ്ച സെമിയിൽ കോഴിക്കോടുമായാണ് കണ്ണൂരിന്റെ മത്സരം. ബൈടീമെന്ന നിലയിൽ കോഴിക്കേട് നേരത്തേ സെമി ഉറപ്പാക്കിയിരുന്നു.
മത്സരങ്ങൾ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനംചെയ്തു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, കൗൺസിലർമാരായ നിതാ പോൾ, ബിജു എസ്. ചിറയത്ത്, ബിന്ദു ശശികുമാർ, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ജോർജ്, ജോണി മേച്ചേരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വോളിബോൾ അസോസിയേഷന്റെ പതാക ജോയിന്റ് സെക്രട്ടറി ശശിധരൻ പനമ്പിള്ളിയും ജില്ലാ വോളിബോൾ അസോസിയേഷന്റ പതാക പി.കെ. പരമേശ്വരനും ഉയർത്തി. ആതിഥേയരായ ചാലക്കുടി വോളിബോൾക്ലബ്ബിന്റെ പതാക അഡ്വ. പി.ഐ. മാത്യുവും ഉയർത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group