സി.പി.എം. ജില്ലാ സമ്മേളനം; കൊച്ചിയിൽ ഗാട്ടാ ഗുസ്തി
Share
ഫോർട്ട്കൊച്ചി : സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി കടപ്പുറത്ത് നടന്ന ഗാട്ടാഗുസ്തി നാട്ടുകാർക്ക് ആവേശമായി. വിവിധ ജില്ലകളിൽ നിന്നുള്ള ഫയൽവാന്മാർ മത്സരത്തിൽ പങ്കെടുക്കാനെത്തി. 13 വനിതാ ഗുസ്തിക്കാരും ഗോദയിൽ ഇറങ്ങിയതോടെ മത്സരങ്ങൾ ശക്തമായി.
കെ.ജെ. മാക്സി എം.എൽ.എ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കൊച്ചി ഏരിയ സെക്രട്ടറി പി.എസ്. രാജം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എം. റിയാദ്, കെ.എ. അജേഷ്, സി.എസ്. ഗിരീഷ്, ക്ലേ സ്റ്റീഫൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സക്കീർ ഹുസൈൻ, ഗാട്ടാഗുസ്തി പരിശീലകൻ മിന്നൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
70
2025 Jan 17, 09:37 PM