ളാക്കാട്ടൂർ : കലോത്സവ ചരിത്രത്തിൽ എന്നും സുവർണലിപികളിൽ കുറിക്കപ്പെട്ട പേരാണ് ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ. കോട്ടയം ജില്ലയിൽ 23 വർഷം തുടർച്ചയായി കലാകിരീടം ഈ വിദ്യാലയത്തിനാണ്. തിരുവനന്തപുരത്തുനടന്ന സംസ്ഥാന കലോത്സവത്തിൽ ഏഴ് ഗ്രൂപ്പിനങ്ങളിലും ഏഴ് വ്യക്തിഗത ഇനങ്ങളിലുമായി 60 കുട്ടികൾ പങ്കെടുത്തു.
60 ‘എ’ ഗ്രേഡുകൾ കരസ്ഥമാക്കി. 63 പോയിന്റുകളോടെ നാലാംസ്ഥാനത്തെത്തി. ആദ്യകാലംമുതൽതന്നെ തിരുവാതിരകളി, ചെണ്ടമേളം എന്നിവയിൽ എ-ഗ്രേഡോടെ ളാക്കാട്ടൂരിന്റെ ആധിപത്യം തുടരുകയാണ്. ഈ തിളക്കമാർന്ന വിജയത്തിന് ചുക്കാൻ പിടിക്കുന്നത് പ്രിൻസിപ്പൽ കെ.കെ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എൻ.രാജേശ്വരി, വി.ആർ.ഗീത, ആർ.ജയലക്ഷ്മി, എന്നിവരടങ്ങുന്നതാണ് ടീം.
കലോത്സവവിജയികളെ സ്കൂളിൽ അനുമോദിച്ചു. പിതാവിന്റെ നിര്യാണം ഉയർത്തിയ ദുഃഖത്തിലും സുഹൃത്തുക്കൾക്കും സ്കൂളിനുംവേണ്ടി മത്സരത്തിൽ പങ്കെടുത്ത് എ-ഗ്രേഡ് നേടിയ ഹരിഹർ ദാസിനെയും പ്രത്യേകം അനുമോദിച്ചു. മാനേജർ ആർ.രാമചന്ദ്രൻ നായർ, മുൻ മാനേജർ സി.കെ.സുകുമാരൻ നായർ, പി.ടി.എ. പ്രസിഡന്റ് സന്ധ്യ ജി.നായർ, പ്രിൻസിപ്പൽ കെ.കെ.ഗോപകുമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group