കാവ്യാനുഭൂതിയുടെ ഓര്‍മ്മകള്‍ക്ക് നൂറുവര്‍ഷം‘ ; ശാന്തിഗിരിയില്‍ ആശാന്‍ സ്മൃതി നടന്നു

കാവ്യാനുഭൂതിയുടെ ഓര്‍മ്മകള്‍ക്ക് നൂറുവര്‍ഷം‘ ; ശാന്തിഗിരിയില്‍ ആശാന്‍ സ്മൃതി നടന്നു
കാവ്യാനുഭൂതിയുടെ ഓര്‍മ്മകള്‍ക്ക് നൂറുവര്‍ഷം‘ ; ശാന്തിഗിരിയില്‍ ആശാന്‍ സ്മൃതി നടന്നു
Share  
2025 Jan 16, 04:07 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കാവ്യാനുഭൂതിയുടെ ഓര്‍മ്മകള്‍ക്ക് നൂറുവര്‍ഷം‘ ; ശാന്തിഗിരിയില്‍ ആശാന്‍ സ്മൃതി നടന്നു 



പോത്തന്‍കോട് : മഹാകവി കുമാരനാശാന്റെ നൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ‘കാവ്യാനുഭൂതിയുടെ ഓര്‍മ്മകള്‍ക്ക് നൂറുവര്‍ഷം’ എന്ന പേരില്‍ ആശാന്‍ സ്മൃതി സംഘടിപ്പിച്ചു. ഒ.വി.വിജയന്‍ സ്മൃതി വേദിയില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിച്ചു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അതിവൈകാരികത നിറഞ്ഞുനിന്ന  കാലത്ത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്കായി അക്ഷീണം പ്രയത്നിച്ച ശിഷ്യനായിരുന്നു കുമാരനാശാന്‍.  ആശാന്റെ രചനകള്‍ കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു. ഒരേസമയം ചാട്ടുളിപോലെ മനുഷ്യഹൃദയങ്ങളില്‍ പതിഞ്ഞ് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും നിരാശയുടെയും വിരഹത്തിന്റെയും കാല്പനികതയിലേക്ക് നയിച്ചു. കാലങ്ങള്‍ക്കിപ്പുറവും അത് അനസ്യൂതം തുടരുന്നുവെന്ന് സ്വാമി പറഞ്ഞു. 


ശാന്തിഗിരി ഫെസ്റ്റ് കോര്‍ഡിനേഷന്‍ ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ഹെഡ് സ്വാമി മനുചിത് ജ്ഞാന തപസ്വി, ജനനി കൃപ ജ്ഞാന തപസ്വിനി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിന്‍സിപ്പല്‍ മെന്റര്‍ ഡോ.ജി.ആര്‍. കിരണ്‍, കമ്മ്യൂണീക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, ഡോ.കതിരേശന്‍ നടരാജന്‍,പി.പി.ബാബു, ജിജി. എന്‍.ആര്‍, അജിത.കെ.നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് രജനി ജമുനാദേവിയുടെ നേതൃത്വത്തില്‍ ആശാന്റെ ‘വീണപൂവ്’ എന്ന കൃതിയെ ആസ്പദമാക്കിയുളള നൃത്താവിഷ്കാരവും അരങ്ങേറി. വൈകുന്നേരം 4 ന് അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാലിഗ്രാഫിയുമായി സി.പി.നാരായണ ഭട്ടതിരി ശാന്തിഗിരി ഫെസ്റ്റിലെത്തി. ജനുവരി 19 ഞായറാഴ്ചയാണ് ഫെസ്റ്റിന്റെ സമാപനം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് വെജിറ്റബിൾ & ഫ്രൂട്സ് കാർവിംഗ് മത്സരവും വൈകിട്ട് 5 ന് പ്രശസ്ത കാര്‍വിംഗ് വിദഗ്ദനായ ഷജീഷ് പയ്യോളിയുടെ നേതൃത്വത്തില്‍ ഐസ് ശില്‍പ്പങ്ങളുടെ പ്രദര്‍ശനവും നടക്കും. 7 ന് ആതിര ജനകന്‍, രാജേഷ് അടിമാലി, റോക്ക്സ്റ്റാര്‍ കൌശിക് എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചിന്‍ റോക്ക് സ്റ്റാഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റോടെ രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് സമാപനമാകും. 


ഫോട്ടോ : കുമാരനാശാന്റെ ചരമശതാബ്ദിയുടെ ഭാഗമായി ശാന്തിഗിരിആശ്രമത്തിലെ ഒ.വി.വിജയന്‍ സ്മൃതിവേദിയില്‍ നടന്ന ‘ആശാന്‍ സ്മൃതി‘ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25