രണ്ടാമൻ സിനിമയിലേക്ക് !
:മുരളി തുമ്മാരുകുടി
“ചേട്ടന്റെ എഴുത്ത് അപാരം ആണ്, സിനിമ ആക്കിയാൽ ഗംഭീരം ആകും,” തുമ്മാരുകുടി കഥകൾ എഴുതിയ കാലത്ത് പലരും പറഞ്ഞിരുന്നു. ചിലർ “അതൊരു പ്രോജക്ട് ആക്കാം, കുറച്ചു പണമേ ആവുകയുള്ളൂ” എന്നും പ്രലോഭിപ്പിച്ചു.
അവരോടൊക്കെ പറയാറുള്ള ഒരു മറുപടി ഉണ്ട്.
ഞങ്ങൾ എൻ.ആർ.ഐ.കൾക്ക് സിനിമ പിടിത്തം ഒരു വീക്ക്നെസ്സ് ആണ്. മൂന്നു കാര്യങ്ങൾ ആണ് ഈ രംഗത്തേക്ക് വരാൻ പ്രധാനമായും വേണ്ടത്.
1. പണം
2. പൊങ്ങച്ചം
3. വിഡ്ഢിത്തം
ഇതിൽ മൂന്നിൽ രണ്ടും എനിക്ക് ഉണ്ട്, മൂന്നാത്തെത് കൂടി ആകുമ്പോൾ ചിന്തിക്കാം.
അതുകൊണ്ട് ഇന്നുവരെ “ചേട്ടൻ സൂപ്പറാ" ഗ്രൂപ്പിന്റെ പിടിയിൽ പെട്ടില്ല, തുമ്മാരുകുടി കഥകൾ സിനിമ ആയതുമില്ല.
എന്നാൽ നിർമ്മിത ബുദ്ധി കാര്യങ്ങൾ മാറ്റിമറിച്ചു. സിനിമ പിടിക്കാൻ പണം പോയിട്ട് കാമറ പോലും വേണ്ട എന്ന സ്ഥിതിയായി. എന്നാൽ ഒരു സിനിമ പിടിച്ചേക്കാം എന്ന് ഞാനും.
ലിങ്ക്ഡ് ഇന്നിൽ ഒരു പോസ്റ്റ് ഇട്ടു, എ.ഐ.സിനിമ പിടിക്കാൻ താല്പര്യമുണ്ട്, അറിവും താല്പര്യം ഉളളവർക്ക് കൂടെ കൂടാം എന്ന്.
Apoorva Bose ഉൾപ്പെടെ ലോകത്ത് അനവധി സ്ഥലങ്ങളിൽ നിന്നുള്ളവർ കൂടെ എത്തി. ഞങ്ങൾ ഒരുമിച്ച് ഒരു എ.ഐ.ഫിലിം ഉണ്ടാക്കി. ഏഴു മിനിറ്റേ ഉള്ളൂ, പക്ഷെ യു.എന്നിൽ തന്നെ ആദ്യമായിട്ടാണ്.
അങ്ങനെ പണി പഠിച്ചു. റിയാദിൽ ആദ്യ ഷോ നടത്തി. സംഗതി ഗംഭീരം.
പിന്നെ ഫിലിം ഫെസ്റിവലിനൊക്കെ അയക്കാം എന്നൊരു ധൈര്യംവന്നു. ഇപ്പോൾ സോൾ ഇന്റർനാഷണൽ എ.ഐ. ഫിലിം ഫെസ്റ്റിവലിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ക്രിയേറ്റിവ് പ്രൊഡ്യൂസർ ആയി ഞാനും ഉണ്ടാകും.
നാട്ടിലെ A.M.M.A. പോലെ പ്രൊഡ്യൂസർമാരുടെ സംഘടന ഉണ്ടെങ്കിൽ അതിൽ അംഗത്വത്തിന് അപേക്ഷിക്കണം.
എ.ഐ. വരുമ്പോൾ ക്രിയേറ്റിവിറ്റിയും സിനിമ പ്രൊഡക്ഷനും ഒന്നും പരിചയം ഇല്ലാത്തവരും എങ്ങനെയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസർ ആകുന്നതെന്നും എങ്ങനെയാണ് നടന്മാർ തൊട്ട് ലൈറ്റ് ബോയ് വരെയുള്ളവരുടെ തൊഴിലുകൾ ഇല്ലാതാകുന്നതെന്നും ഒരു ലെക്ച്ചർ അടുത്ത തവണ കൊടുക്കാം.
അപ്പോൾ സോളിൽ കാണാം
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group