ഇന്റർ സ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു
Share
കോഴിക്കോട് : മഴവിൽക്കാലം ദിൽജിത്ത് ട്രോഫി ഇന്റർ സ്കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. പാറോപ്പടി സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനെ 49 പോയിന്റുകളുടെ വ്യത്യാസത്തിലാണ് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ജയിച്ചത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. വിന്നേഴ്‌സ് ട്രോഫിക്ക് 10,000 രൂപയും റണ്ണേഴ്‌സ് അപ്പ് ട്രോഫിക്ക് 5000 രൂപയുമാണ് സമ്മാനത്തുക. ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ പൂർവവിദ്യാർഥികൾ 2012-ൽ രൂപംനൽകിയതാണ് കലാകായിക സാംസ്കാരിക സംഘടനയായ മഴവിൽക്കാലം. സംഘടനയുടെ മുൻ സെക്രട്ടറി സി.എം. ദിൽജിത്തിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയതാണ് ബാസ്‌ക്കറ്റ് ബോൾ മത്സരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
23
2025 Jan 13, 04:13 PM