പഞ്ചഗുസ്തിയിൽ സംസ്ഥാന ചാമ്പ്യൻ; ആര്യയുടെ വിജയത്തിന്‌ തിളക്കമേറെ

പഞ്ചഗുസ്തിയിൽ സംസ്ഥാന ചാമ്പ്യൻ; ആര്യയുടെ വിജയത്തിന്‌ തിളക്കമേറെ
പഞ്ചഗുസ്തിയിൽ സംസ്ഥാന ചാമ്പ്യൻ; ആര്യയുടെ വിജയത്തിന്‌ തിളക്കമേറെ
Share  
2025 Jan 15, 09:52 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മണ്ണാർക്കാട് : കോഴിക്കോട് നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ ആര്യയുടെ നേട്ടത്തിന് തിളക്കമേറെ. 55 കിലോഗ്രാം വിഭാഗത്തിൽ ഇരട്ടസ്വർണവും ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻ’ പട്ടവുമാണ് പി. ആര്യ സ്വന്തമാക്കിയത്.


മണ്ണാർക്കാട് പടിഞ്ഞാറേക്കരയിൽ സബിതയുടെ മകളാണ്. ബി.എസ്‌സി. ഗണിതശാസ്ത്രം ബിരുദധാരിയാണ്. സംസ്ഥാനതലത്തിൽ ഇതുവരെ ആറുതവണ വിജയിയായ ആര്യ ദേശീയമത്സരങ്ങളിലും മികവു തെളിയിച്ചിട്ടുണ്ട്.


2019-ലും 2022-ലും ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവായി. 2019-ൽ റുമാനിയയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തു. 2022-ൽ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2023-ൽ ഉത്തർപ്രദേശിലെ ജി.എൽ.എ. യൂണിവേഴ്‌സിറ്റിയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.


എ.യു. ഷാജുവിന്റെ കീഴിലാണ് പരിശീലനം. എതിരാളികളെ മലർത്തിയടിക്കുമ്പോഴും വലിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള സാമ്പത്തികച്ചെലവാണ് ആര്യയ്ക്ക് പലപ്പോഴും പ്രതിസന്ധിയാകുന്നത്.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മഴ ദൂരങ്ങൾ
2025 Jan 15, 10:49 AM
കല / സാഹിത്യം / കായികം മാഞ്ഞുപോകാത്ത കാഴ്ചകൾ കവിതയായ് പിറന്നു
കല / സാഹിത്യം / കായികം ഗ്രാമീണ ജനതയുടെ പാഠശാല : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25