ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക്
പേജിൽ താരമായി ഭവികാ ലക്ഷ്മി
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് സോഷ്യൽ മീഡിയയിലൂടെ നൽകിയ ബോധവൽക്കരണ വീഡിയോയുടെ റീൽ ചെയ്ത് താരമായിരിക്കുകയാണ് കൊല്ലം ശൂരനാട് നടുവിൽ എൽപിഎസിലെ നാലാം ക്ലാസുകാരി ഗൗരി എന്ന ഭവികാലക്ഷ്മി. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ നിരവധിയാണെന്നും അതിൽ ജാഗ്രത പുലർത്തണമെന്ന് സന്ദേശമാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലെ താരമായ ഭവികാലക്ഷ്മി ഇത് അനുകരിക്കുകയായിരുന്നു. ഇതിലൂടെ മന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ കൊച്ചു കലാകാരി. ഉടനെ മന്ത്രി നേരിൽ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. ഈയടുത്ത സമയത്ത് റിപ്പോർട്ടർ ചാനലിലെ ഡോക്ടർ അരുൺകുമാറിനെ റീൽസിലൂടെ അനുകരിച്ച് മലയാളികളുടെ എല്ലാം പ്രശംസ പിടിച്ചു പറ്റിയിരുന്നു. റീൽസിലൂടെ നിരവധി കഥാപാത്രങ്ങൾക്കാണ് ഇതിനകം ജീവൻ നൽകിയിട്ടുള്ളത്. റിൽസിൽ മാത്രമല്ല നൃത്തത്തിലും അഭിനയത്തിലും പ്രസംഗത്തിലും കാവ്യാലാപനത്തിലും
മികച്ച പ്രവണമാണ് ഈ കൊച്ചു കലാകാരി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിലും കാവ്യാലാപന മത്സരത്തിലും ഒന്നാം സ്ഥാനവും എ ഗ്രെഡും ലഭിച്ചിരുന്നു.
എല്ലാ ജന്മദിനവും വ്യത്യസ്തവും വേറിട്ട രീതിയിലുമാണ് ഭവിക ആഷിക്കുന്നത്. നിർധനരായ ക്യാൻസർ പേഷ്യന്റിന് ലോട്ടറി യൂണിറ്റ് കൊടുത്തും, മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകിയും ഒക്കെയാണ് ഇതുവരെയുള്ള ജന്മദിനങ്ങൾ ആഘോഷിച്ചിട്ടുള്ളത്. ഈ കഴിഞ്ഞ ജന്മദിനത്തിൽ വയനാട് ചൂരൽമലയിലെ പ്രളയത്തിൽ പെട്ടവർക്ക് തന്റെ പിറന്നാളാഘോഷത്തിന് വച്ചിരുന്ന തുക സംഭാവന നൽകിയിരുന്നു. കൊല്ലം ജില്ലാ കളക്ടർക്ക് നേരിട്ടാണ് തുക നൽകിയത്. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മത്സരങ്ങളിൽ പ്രസംഗത്തിനും കഥാ രചനയ്ക്കും മികച്ച നേട്ടം കൈവരിച്ചിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിനോദ യാത്രാവിവരണം വിദ്യാഭ്യാസ മന്ത്രിയുടെ പേജിൽ പങ്കുവെച്ചിരുന്നു. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ദാവീദ് എന്ന സിനിമയിൽ അഭിനയിച്ച ഭവിക തന്റെ ആദ്യത്തെ പുസ്തക രചനയുടെ ലോകത്താണ് ഇപ്പോൾ. ജനുവരിയിൽ പുസ്തക പ്രകാശനം ഉണ്ടാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ എൽ സുഗതൻ പിതാവും പാലക്കാട് ശ്രീകൃഷ്ണപുരം വില്ലേ ഓഫീസറായ അനൂപ മാതാവുമാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group