പ്രൊഫ. കെ.വി. തോമസിന്റെ കഥകൾ സാംസ്‌കാരിക പഠനത്തിന് മുതൽക്കൂട്ട് - എം.എ. ബേബി

പ്രൊഫ. കെ.വി. തോമസിന്റെ കഥകൾ സാംസ്‌കാരിക പഠനത്തിന് മുതൽക്കൂട്ട് - എം.എ. ബേബി
പ്രൊഫ. കെ.വി. തോമസിന്റെ കഥകൾ സാംസ്‌കാരിക പഠനത്തിന് മുതൽക്കൂട്ട് - എം.എ. ബേബി
Share  
2025 Jan 13, 09:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഫോർട്ട്‌കൊച്ചി : കുമ്പളങ്ങിയെക്കുറിച്ച് പ്രൊഫ. കെ.വി. തോമസ് എഴുതിയ കഥകളെല്ലാം നാടിന്റെ സാംസ്കാരിക പഠനത്തിന് വലിയ മുതൽക്കൂട്ടായി മാറുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ. ബേബി പറഞ്ഞു. തോമസ് മാഷിന്റെ പുതിയ പുസ്തകമായ ' എന്റെ കുമ്പളങ്ങി - മൂന്നാം ഭാഗ'ത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുചരിത്രം, മനോഹരമായ കഥകളാക്കി അത് അവതരിപ്പിക്കുകയാണ് മാഷ്. ഒരു ദേശത്തിന്റെ മനുഷ്യാനുഭവങ്ങളാണ് ഈ കഥകളെന്ന് സക്കറിയ പറഞ്ഞിട്ടുണ്ട്. ആടയാഭരണങ്ങളണിയാത്ത ഭാഷയും അവതരണത്തിലെ ലാളിത്യവുമൊക്കെ ആരെയും ആകർഷിക്കുന്നതാണ്. വായനക്കാരെ അവരുടെ ബാല്യകാല അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കാൻ ഈ കഥകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ നെതർലൻഡസ്‌ അംബാസഡർ വേണു രാജാമണി പുസ്തകം ഏറ്റുവാങ്ങി. കെ.ജെ. മാക്സി എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ്, പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, ഡൊമിനിക് പ്രസന്റേഷൻ, വി.പി. ശ്രീലൻ, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ അമ്പിളി, ചിത്രകാരൻ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.എം. ബിബിൻ പ്രാർഥനാഗീതം ആലപിച്ചു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25