“നിഴൽ മാഗസിൻ'' ; ഓൺലൈൻസാഹിത്യ മാധ്യമരംഗത്തെ നവതരംഗം !

“നിഴൽ മാഗസിൻ'' ; ഓൺലൈൻസാഹിത്യ മാധ്യമരംഗത്തെ നവതരംഗം !
“നിഴൽ മാഗസിൻ'' ; ഓൺലൈൻസാഹിത്യ മാധ്യമരംഗത്തെ നവതരംഗം !
Share  
2025 Jan 12, 08:42 PM
vasthu
mannan

“നിഴൽ മാഗസിൻ'' ; ഓൺലൈൻസാഹിത്യ മാധ്യമരംഗത്തെ നവതരംഗം !



“ഒരേ ദൂരം അതേ പകൽ”

കവർ പേജ് പ്രകാശനം


മാഗസിൻ പുറത്തിറക്കുന്ന പതിനിഴൽ നഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു.


പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.


സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, ഷാൻസിങ് പി രവീന്ദ്രൻ, സജിത, തൃത് വി സുഷാന്ത്, എബിൻസ് എൽദോസ്, ബിജു പത്മനാഭൻ, രവീന്ദ്രൻ ശ്രീധരൻ, ഫസ്ന സന, അജിത സജി, രാകേഷ് വി ആർ, പ്രസാദ് എം ഡി, സതി മോഹൻദാസ് മേലഡൂർ, ശ്രീദേവി ജി, ഡോ.പി വി നാരായണൻ നായർ, ജോമ കുഞ്ഞൂഞ്ഞ്, നസീറ വാഴക്കാട്, നൗഫൽ മാനന്തവാടി, ഷനാമ കെ ആർ, അനിത എം കെ, ലത ദേവ്, സൗമ്യ ദേവസ്യ, അഞ്ജലി പ്രകാശ്, അനന്തു അരുവിയോട്, രജനി സുരേഷ്, ശാരങ്കൻ വളയംകുളം, ആദിത്യ ടി ജെ, ജാസ്മിൻ ജിൻസ, സുഗത ബാലകൃഷ്ണൻ, ആസിഫ, രഞ്ജിത വി കെ, ഉണ്ണികൃഷ്ണൻ പുലരി , പ്രബിത ജീഗീഷ്, ഹാജറ സ്വാലിഹ്, സായ് സൂര്യ, വിജയ കുമാർ മേനോൻ, രോഹിണി ആർ മാരാർ, ജയ വാര്യർ, ഖമറു ഫാത്തിമ, ഷിനു വൈ ദാസ്, മൃദുല സജിത്ത്, വൽസല കെ ബി, ഐശ്വര്യ വി, സുമേഷ് ടി സി, അശ്മിൽ വെള്ളലശ്ശേരി, അമൃത ചന്ദ്ര, വിഷ്ണു കെ പി, ജ്യോസ്നി സജിത്ത്, കാർത്തിക, രാഹുൽ ഉണ്ണി, ശ്രുതി എൻ പി, വസന്ത കുമാർ കെ ജി, സനിൽ കുമാർ വള്ളികുന്നം, സ്വാതി യു ഷെട്ടി, ഷാജി തരയ്യങ്ങൽ, ആന്റണി പ്രത്താസ്, ദീപ്തി ശശിധരൻ, ജുവൽ വി എസ്, സ്വാലിഹ റഫീഖ്, മഞ്ജുഷ ഭട്ടതിരി, സേഗ, മീര രാധാകൃഷ്ണൻ, സന്തോഷ് കുമാരി, നജീബ കെ സി, എം എസ് ആനന്ദൻ, സുമ മണി, രാജ്കുമാർ ഏങ്ങണ്ടിയൂർ, അനിജ സജി, മനു മാധവ്, ശ്രീലേഖ ബിനുകുമാർ, കവിത കെ സി. റൈസി ടീച്ചർ,കലാം പെരുമാതുറ,രമ്യ രാജൻ, അനസൂയ ജയകുമാർ തുടങ്ങി എൺപതോളം എഴുത്തുകാരുടെ സന്തോഷവും സങ്കടവും പ്രതീക്ഷയും വിരഹവും പ്രണയവുമൊക്കെയാണ് ഈ പുസ്തകത്തിൽ വരികളായി പുതുതലങ്ങൾ സൃഷ്ടിക്കുന്നത്. 


മലയാള സാഹിത്യ ലോകത്തിലേക്ക് നിഴൽ കൈപിടിച്ചുയർത്തിയ എഴുത്തുകാർ ആയിരത്തിലധികമാണ്. രണ്ട് വർഷത്തിലേറെയായി ഓൺലൈൻ മാധ്യമ രംഗത്തും അച്ചടി മാധ്യമ രംഗത്തും നിഴൽ മാഗസിന്റെ സജീവ സാന്നിധ്യമുണ്ട്.നിരവധി പ്രശസ്ത വ്യക്തികളുടെ ആശംസകളോടെയും അനുഗ്രഹത്തോടെയും നിഴൽ മാഗസിൻ രണ്ട് വർഷം പിന്നിടുമ്പോൾ നിഴൽ എത്തി നിൽക്കുന്നത് ഓൺലൈൻ സാഹിത്യ മാധ്യമത്തിന്റെ മുൻ നിരയിലാണ്.


ബഹുമാന്യനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാന്റെ ആശംസകളോടെ നിഴലിന്റെ പത്തു കവിതാ സമാഹാരങ്ങളും മലയാളത്തിന്റെ മഹാനടൻ ശ്രീ മധുവിന്റെ ആശംസയുമായി നിഴലിന്റെ ബാലസാഹിത്യകൃതി ഉൾപ്പെടെ ഒൻപത് പുസ്തകങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്.  

നിഴലിലെ എഴുത്തുകാർക്ക് എഴുത്തിലെ ആദ്യ ചുവടെന്ന് ആശയവുമായി തുടങ്ങിയ സാഹിത്യ കൂട്ടായ്മയായ നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദി ധാരാളം എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ്.ലോകത്തിന്റെ പലയിടത്തു നിന്നും എഴുത്തുകാരുള്ള നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ ആസ്ഥാനം ഇടുക്കി ജില്ലയിലെ തൊടുപുഴയാണ്.കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പതിപ്പുകൾ, ബാലസാഹിത്യങ്ങൾ എന്നിവ അച്ചടി മാധ്യമത്തിലും ഓൺലൈൻ മാധ്യമത്തിലും ഇടം നേടിയിട്ടുണ്ട്.കുട്ടികളുടെ ചിത്രരചനകൾക്കും അവരുടെ സാഹിത്യ വാസനകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഓരോ ബാലസാഹിത്യവും പുറത്തിറങ്ങുന്നു..

whatsapp-image-2025-01-12-at-20.32.07_9dced2fc_1736694854

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra