ഉന്നംതെറ്റാതെ ഉയരങ്ങളിൽ

ഉന്നംതെറ്റാതെ ഉയരങ്ങളിൽ
ഉന്നംതെറ്റാതെ ഉയരങ്ങളിൽ
Share  
2025 Jan 12, 10:11 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കല്പറ്റ : തോക്കിന്റെ ഉന്നംപോലെ കൃത്യതയായിരുന്നു എലേനയുടെ ജീവിതലക്ഷ്യങ്ങൾക്ക്. പിഴയ്ക്കാത്ത ഉന്നങ്ങൾക്ക് മുൻപിൽ പ്രതിസന്ധികൾ പതറിപ്പോയി. റൈഫിളിൽ ഉന്നംപിടിച്ചവൾ ദേശീയ മത്സരത്തിലെത്തി. തളരാതെയുള്ള തിളക്കത്തിൽ എലേന ദീപ്തി അനിലെന്ന പത്തൊൻപതുകാരി ദേശീയതാരവുമായി.


ചെറുപ്പം മുതലേ ആവേശമായ റൈഫിളിൽ ഷൂട്ടിങ് പരിശീലനത്തിനൊരുങ്ങിയപ്പോൾ പ്രതിസന്ധിയായെത്തിയത് ‘ടൈപ്പ് വൺ ഡയബറ്റിസാ’യിരുന്നു. അതൊന്നും അന്നത്തെ ഏഴാംക്ലാസ്സുകാരിയെ തളർത്തിയില്ല. ഒടുവിൽ ദേശീയ ഷൂട്ടിങ് മത്സരത്തിൽ റിനൗഡ് ഷൂട്ടറുമായി. മധ്യപ്രദേശിലെ ഭോപാലിൽ നടന്ന നാഷണൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ്പ് സൈറ്റ് എയർ റൈഫിൾ ജൂനിയർ, സീനിയർ വുമൺ വിഭാഗങ്ങളിലാണ് എലേനയുടെ റിനൗഡ് ഷൂട്ടർ നേട്ടം. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൈനാട്ടി കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റെയ്ഞ്ചിൽ തുടങ്ങിയ പരിശീലനമാണ് നേട്ടങ്ങളുടെ തുടക്കം. പോൾസൺ വർഗീസിന്റെയും മനോജ് ഐസക്കിന്റെയും കീഴിലായിരുന്നു പരിശീലനം.


പ്രയാസങ്ങളെ വകവെക്കാതെ പഠനവും പരിശീലനവും


ജീവിതത്തിലെ പ്രയാസങ്ങളെ വകവെക്കാതെ പഠനവും പരിശീലനവും എലേന ഒരുമിച്ചു കൊണ്ടുപോയി. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി വിജയിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ രണ്ടാംവർഷ ബി.കോം ബിരുദ വിദ്യാർഥിനിയാണിപ്പോൾ. റൈഫിൾ മാത്രമല്ല, ബാസ്കറ്റ് ബോളും നെറ്റ് ബോളും അമ്പെയ്ത്തുമെല്ലൊം എലേനയ്ക്ക് വഴങ്ങും. കോളേജ് ബാസ്കറ്റ് ബോൾ ടീമിലും, ആർച്ചറി ടീമിലും അംഗമാണ്. യൂണിവേഴ്സിറ്റിക്കായി ഈ മത്സരങ്ങളിലെല്ലാം മെഡലും നേടിയിട്ടുണ്ട്. ദേശീയ മത്സരത്തിൽ നെറ്റ്ബോളിൽ രണ്ടാം സ്ഥാനം നേടിയ കോളേജ് ടീമിൽ എലേനയും അംഗമായിരുന്നു.


‘സ്പോൺസറെ ലഭിച്ചാൽ വലിയ ഉപകാരമാവും’


ഒളിംമ്പിക്സിൽ പങ്കെടുക്കുകയാണ് എലേനയുടെ ലക്ഷ്യം. നേട്ടത്തിനുപിന്നിൽ എല്ലാവരുടെയും പിന്തുണയാണെന്നും ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരുടെ കൂട്ടായ്മ ‘മിഠായി ഫാമിലി’യിലെ അംഗങ്ങൾ മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ നൽകിയെന്നും എലേന പറഞ്ഞു. “മത്സരത്തിന് പോകാനുള്ള ചെലവെല്ലാം സ്വന്തം വഹിക്കേണ്ടതുണ്ട്. വലിയ ചെലവു വരും. ഇനിയുള്ള മത്സരങ്ങൾക്ക് ഒരു സ്പോൺസറെ ലഭിച്ചാൽ വലിയ ഉപകാരമാവും”- എലേന പറഞ്ഞു.


കേണിച്ചിറ അരിപ്ലാക്കൽ അനിൽ വർഗീസിന്റെയും പൂതാടി ഗവ. യു.പി. സ്കൂൾ കായികാധ്യാപിക ദീപ്തിയുടെയും മകളാണ് എലേന ദീപ്തി അനിൽ. സഹോദരൻ അതിരാറ്റുകുന്ന് ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ജൊഹാൻ അനിൽ സബ്ജൂനിയർ നെറ്റ്ബോൾ സംസ്ഥാന ടീമിലെ അംഗവും ജില്ലാ സബ്ജൂനിയർ ഫുട്‌ബോൾ ടീമിലെ അംഗവുമാണ്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25