പരപ്പനങ്ങാടി : കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സിവിൽ സർവീസ് ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ലാ പുരുഷ-വനിതാ ടീമുകൾ.
മത്സരം ജില്ലാ സ്‌പോർട്സ് ഓഫീസർ മുരുകരാജ് ഉദ്ഘാടനംചെയ്തു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരവും വനിതാവിഭാഗത്തിൽ സെക്രട്ടേറിയറ്റും ചാമ്പ്യൻമാരായി. വനിതാ-പുരുഷ വിഭാഗത്തിൽ മലപ്പുറം റണ്ണേഴ്സ് അപ്പായി ടൂർണമെന്റിലെ ഓവറോൾ കിരീടം സ്വന്തമാക്കി. വിജയികൾക്ക് ഖൊ-ഖൊ കോച്ചുമാരായ ബൈജു, ആഷിക് എന്നിവർ ട്രോഫികളും മെഡലുകളും നൽകി. വെയിറ്റ്‌ലിഫ്റ്റിങ് കോച്ച് മുഹമ്മദ് നിഷാക്ക് പ്രസംഗിച്ചു. തുടർന്ന് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group