പാലക്കാട് : ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 277 പോയിന്റോടെ കല്ലേക്കാട് വ്യാസവിദ്യാപീഠം ഓവറോൾ ചാമ്പ്യന്മാരായി. 235 പോയിന്റ് നേടിയ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിനാണ് രണ്ടാംസ്ഥാനം. 226 പോയിന്റോടെ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി.
അസോസിയേഷൻ പ്രസിഡന്റ് കെ.സി.കെ. സൈതാലി മത്സരം ഉദ്ഘാടനംചെയ്‌തു. വ്യാസവിദ്യാപീഠം വൈസ് പ്രിൻസിപ്പൽ എ.ബി. രാമപ്രസാദ് വിജയികൾക്കുള്ള സമ്മാനം കൈമാറി. എം. രാമചന്ദ്രൻ, സി.കെ. വാസു, ഡോ. സി. രാജേഷ്, യു. ഹരിദാസ്, എ.എസ്. സത്യൻ, ആർ. രോഹിത്, ഷിനോജ്, ഉമേഷ്, എം. പ്രസന്നകുമാർ, ഖജാൻജി സി. മുരളി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group