ഗന്ധർവ്വ പൂർണ്ണിമ ഗാനാസ്വാദകർക്ക് അവാച്യമായ അനുഭൂതിയായി
തലശ്ശേരി: ഗന്ധർവ്വ ഗായകൻ ഡോ: കെ.ജെ.യേശുദാസിന്റെ തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ ഹിറ്റ് ബഹുഭാഷാ ഗാനങ്ങൾ കോർത്തിണക്കി തലശ്ശേരി ഓർക്കസ്ട്ര ഒരുക്കിയ ഗന്ധർവ്വപൂർണ്ണിമ , നിറഞ്ഞ സദസ്സിനെ ശ്രുതി സുഭഗമായ ദേവലോകത്തെത്തിച്ചു.
പത്മവിഭൂഷകൻഡോ.കെ.ജെ.യേശുദാസിന്റെജൻമദിനാഘോഷങ്ങളുടെ ഭാഗമായി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽസംഘടിപ്പിച്ച സംഗീതപരിപാടി
സ്വാമി പ്രേമാനന്ദ( ശിവഗിരി )യുടെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
തിരുവാതിര നക്ഷത്രത്തിൽ ജനിച്ച അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന് .തിരുവാഭരണം ചാർത്തി വിടരും......
എന്ന് തുടങ്ങുന്ന ഗാനം ജയചന്ദ്രന്റെ കടുത്ത ആരാധകനായ പ്രശസ്ത ഗായകൻ പ്രദീപ്രപ് സാർ പാടുന്നുകെ.കെ.പ്രദീപ്, ആദര സമർപ്പണമായി ആലപിച്ചു.
നിതാസുനീഷ്, ശ്രീലേഷ് കുമാർ, പ്രദീപ് സ്റ്റാർ, അദിബ് കെ.പി , സുഷമ മനോജ് എന്നിവർ ശ്രുതിമധുര ഗാനങ്ങൾ ആലപിച്ചു.
കെ.പി. മനോജ് കുമാർ സ്വാഗതവും,
പ്രജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ഗായക സംഘം ഗുരുദേവ കൃതി ആലപിക്കുന്നു
സി.എച്ച്. ഹരിദാസിനെ അനുസ്മരിച്ചു
ന്യൂമാഹി..യൂത്ത് കോൺഗ്രസ് എസ് മുൻ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യുണിവേഴ്സിറ്റി പ്രഥമ ചെയർമാനും പത്രപ്രവർത്തകനും തൊഴിലാളി സംഘടന നേതാവുമായിരുന്ന സി.എച്ച് ഹരിദാസിന്റെ 40- മത് ചരമദിനത്തിൽ എൻ സി.പി.(എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മഞ്ഞോടിയിൽ ചേർന്ന അനുസമരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ടു പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.വിനയരാജ്, കെ.വി.രജീഷ്, മുസ്തഫ കെ,എം.സുരേഷ് ബാബു, പി.വി.രമേശൻ,പി.സി. വിനോദ് കുമാർ സംസാരിച്ചു.
ചിത്രവിവരണം:സി എച്ച് ഹരിദാസിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ചെസ് പരിശീലനം തുടങ്ങി.
തലശ്ശേരി വടക്കുമ്പാട് കെ.പി.ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ ചെസ് പരിശീലനം ആരംഭിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.പി.പ്രഹീദ് ചെസ് പരിശീലനം ഉദ്ഘാടനം ചെയ്തു.എം.വൽസൻ അധ്യക്ഷത വഹിച്ചു.നേഷണൽ സീനിയർ ആർബിറ്റർ സി.അഭിജിത്ത്,ശശിധരൻ അണിയേരി, എൻ.വി.വത്സരാജ്, പി.രാജൻ എന്നിവർ സംസാരിച്ചു.
ചിത്രവിവരണം:ചെസ് പരിശീലനം എരഞ്ഞോളി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രഹീദ് ഉദ്ഘാടനം ചെയ്യുന്നു.
മാങ്ങോട്ടും കാവിൽ ഉത്സവാരംഭം 15 ന്
മാഹി: പെരിങ്ങാടി ശ്രീ മാങ്ങാട്ടും കാവ് ഭഗവതി ക്ഷേത്രം ഉത്സവാഘോഷം ജനുവരി 15 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കും.
എല്ലാ ദിവസവും കാലത്ത് 5.30 ന് നിർമ്മാല്യം തൊഴൽ, 6.30 ന് ലളിത സഹസ്രനാമജപം, 6.15 ദീപാരാധന , ഭജന, തായമ്പക രാത്രി 7.30 ന് പൂമൂടൽ എന്നിവയുണ്ടാകും 15 ന് രാത്രി 8 ന് ചാലക്കര നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്താർച്ചന. 16 ന് രാത്രി 8 ന് മൾട്ടിവിഷ്വൽ വിൽ കലാമേള ശ്രീ മുച്ചിലോട്ടമ്മ 17 ന് തില്ലാന നൃത്തവിദ്യാലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 18 ന് ജാനു തമാശകൾ19 ന് 8 മണിക്ക് ശ്രീരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തോത്സവം 20 ന് ഉത്സവാരംഭം. ഉച്ചക്ക് 12.30 ഗോപുജ, വൈ.5 ന് തിരുവായുധം എഴുന്നള്ളത്ത് 6 മണി താലപ്പൊലി വരവ് 9.30. തിരുവാഭരണം എഴുന്നള്ളത്ത്. 10 മണി ഇള നിരാട്ടം,പൂമൂടൽ 11 മണി കലശം വരവ് തുടർന്ന് ഗുരുതി. ഗുളികൾ തിറ 21 ന് തിറമഹോത്സവം ഉച്ചക്ക് 12 മണി അന്നദാനം.
ജനുവരി 13 ന് തിരുവാതിര മഹോത്സവം. നടക്കും.വൈ. 5.30 ശിവനാമത്തോടു കൂടി 21 പ്രദക്ഷിണം. ദീപാരാധന 6.30. തിരുവാതിരക്കളി. ഭജന, പൂമൂടൽ.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കാനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനായിരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡ ണ്ട് ഒ.വി. സുഭാഷ്, സെക്രട്ടരി ഷാജി കൊള്ളുമ്മൽ, പവിത്രൻ കൂലോത്ത്, സി.വി.രാജൻ പെരിങ്ങാടി, വി.കെ.അനീഷ്ബാബു, അനിൽ ബാബു സംബന്ധിച്ചു.
വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാനജാഥ
തലശ്ശേരി: കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിബ്രവരി 13 ന് വ്യാപാരികളെയും വ്യവസായികളെയും ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ മുദ്രാവാക്യമാക്കിക്കൊണ്ട് പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കെ,. മാർച്ചിൻ്റെ പ്രചരണാർത്ഥം ജനുവരി 13 ന് ആരംഭിക്കുന്ന പ്രചരണ ജാഥ 14 ന് രാവിലെ 11 മണിക്ക് തലശ്ശേരിയിൽ എത്തിച്ചേരുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുനിസിപ്പൽ ഓഫീസിന് മുന്നിൽ വെച്ച് സ്വീകരിച്ച് ആനയിച്ചുകൊണ്ട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകും.
ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കുക, കെട്ടിടവാടകയിൽ ഏർപ്പെടുത്തിയ 18% ജി.എസ്.ടി. പിൻവലിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷനിക്ഷേപം ഒഴിവാക്കുക. വാടകനിയന്ത്രണനിയമം അടിയന്തിരമായി നടപ്പിലാക്കുക, ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കുക, അനിയന്ത്രിത വഴിയോരകച്ചവടം ഒഴിവാക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക എന്നിങ്ങനെ 14 ഓളം ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ചും പ്രചരണജാഥയും നടത്തുന്നത്.
വാർത്താസമ്മേളനത്തിൽകെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, സി.പി.എം. നൗഫൽ, കെ.വി. മോഹനൻ, ജഗദീഷ് ബാബു, കെ. കാസിം, നജ്‌മാഹാഷിം, ഇല്ല്യാസ് ചാത്താണ്ടിപങ്കെടുത്തു.
എൻ കെ പ്രേമൻ നിര്യാതനായി
ന്യൂമാഹി : ന്യൂമാഹി പെരിങ്ങാടിയിലെ കൃഷ്ണാലയത്തിലെ എൻ കെ. പ്രേമൻ 79 വയസ്സ് അന്തരിച്ചു. മാഹി സ്പിന്നിംഗ് മിൽ തൊഴിലാളിയും INTUC പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം ന്യൂമാഹി മണ്ഡലം പ്രസിഡണ്ടായും യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിരുന്നു. കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, ന്യൂമാഹി പബ്ലിക്ക് വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡണ്ട്, പെരുമുണ്ടേരി ശ്രീ നാരായണ മഠം പ്രസിഡണ്ട്, ന്യൂമാഹിയിലെ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും പെരിങ്ങാടി പെരുമുണ്ടേരി പ്രദേശത്തെ പൗര പ്രമുഖനായും നാട്ട് കാരണവരായും പ്രവർത്തിച്ചിരുന്നു.
അച്ഛൻ: പരേതനായ മൂക്കിച്ചം കണ്ടി കൃഷ്ണൻ, അമ്മ: പരേതയായ എൻ കെ താല. ഭാര്യ : ബേബി
മകൻ : ജഗനാഥൻ (സിവിൽ ഡ്രാഫ്റ്റ് മാൻ ) , മകൾ ജസ്ന (പെരിങ്ങത്തൂർ), ജിൻസി പ്രീയ (പാറാൽ) മരുമക്കൾ: ഷംന, സത്യരൂഷ്, ദീപക്ക്
സഹോദരങ്ങൾ: ചന്ദ്രൻ റേഷൻ ഷോപ്പ്), സതി (പറശ്ശിനി കടവ്), പരേതരായ ശാന്ത, പരേതനായ പ്രകാശൻ.
ചെണ്ടയാട് ശ്രീ പാലയാടൻ കിഴക്കേ വീട്ടിൽ തിറമഹോത്സവത്തോട്ടനുബന്ധിച്ഛ് കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യം.
എൻ.കെ. പ്രേമൻ്റെ മരണത്തിൽ
സർവ്വകക്ഷി യോഗം അനുശോചിച്ചു
ന്യൂമാഹി : കോൺഗ്രസ്സ് നേതാവും ന്യൂമാഹിയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന എൻ.കെ പ്രേമൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോഭിച്ചു. യോഗത്തിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. കെ. പി സി സി മെമ്പർ വി.രാധാകൃഷണൻ മാസ്റ്റർ, വാർഡ് മെമ്പറും മുസ്ലീംലീഗ് നേതാവുമായ അസ്ലം ടി.എച്ച്, മണ്ഡലം പ്രസിഡണ്ട് വി.കെ അനിഷ് ബാബു, സി.പി ഐ എം നേതാവ് സി.കെ പ്രകാശൻ, ബി.ജെ പി നേതാവ് ശശിധരൻ കുളപ്രത്ത്, ഡിസിസി മെമ്പർ വി.സി. പ്രസാദ്, മാഹി മേഖല പ്രസിഡണ്ട് കുന്നുമ്മൽ മോഹനൻ, ഐ.എൻ.ടി യു.സി നേതാവ് കെ. ഹരീന്ദ്രൻ, മാങ്ങോട്ടും കാവ് ക്ഷേത്ര കമ്മിറ്റി സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സി ഐ.ടി.യു നേതാവ് എസ് കെ. വിജയൻ, പൊത്തങ്ങാട് രാഘവൻ, പി. ഭരതൻ, സി.എച്ച് സുകുമാരൻ തുടങ്ങിയവർ അനുശോചിച്ചു.
ബൈക്കുകൾ കൂട്ടിയിടിച്ച്
യുവാവ് മരണപെട്ടു
തലശ്ശേരി:പൊന്ന്യം കുണ്ടുചിറയിൽ
ബുഷറാസിൽമുസമ്മിൽ (30). വാഹനാ പകടത്തിൽ മരണപ്പെട്ടു
വെള്ളിയാഴ്ച രാത്രി തലശ്ശേരി ചിറക്കര
പള്ളിത്താഴയിൽ വെയ്ബൈക്കുകൾ തമ്മിൽ
കൂട്ടിയിടിച്ച്റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിൻ്റെ
ദേഹത്ത് കൂടിഎതിർ ദിശയിൽ വന്ന
കാർ കയറിയിറങ്ങി ഗുരുതരമായ പരിക്കു പറ്റി
ആശുപതിയിൽ എത്തിച്ചെങ്കിലുംമരണം സംഭവിക്കുകയായിരുന്നു
പിതാവ്: അലി, മാതാവ്: ബുഷ്റ .
ഭാര്യ :ഫസീല മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്..
മകൻ: ഐദിൻആദം.
സഹോദരങ്ങൾ :ഫാത്തിമത്തിൽ നൂറ,ഫാത്തിമത്തിൽ ഉസ്ന.
ഖബറടക്കം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ
സ്റ്റേഡിയം പള്ളി ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group