പളളിപ്പുറം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ 10-ാം തവണയും ഹൈസ്‌കൂൾ വിഭാഗം അറബിക് നാടക മത്സരത്തിൽ പരുതൂർ ഹൈസ്‌കൂൾ ടീമിന് ഒന്നാം സ്ഥാനം. മുണ്ടക്കൈ-ചൂരൽമലയിലെ നേർക്കാഴ്ചകൾ വേദിയിലെത്തിച്ചായിരുന്നു ഇത്തവണ ഒന്നാംസ്ഥാനം. ‘മണ്ണുമാന്തി പാറ പൊടിച്ചവർ മന്ത്രിമാരായി, കൂടെ നിന്നവർ ധനാർഢ്യരായി, കണ്ടുനിന്നവർ മണ്ണിനടിയിലായി’ എന്ന പ്രമേയം ആസ്പദമാക്കിയുള്ള അത്തഅല്ലുബ് എന്ന നാടകമാണ് സ്‌കൂൾ ടീം അവതരിപ്പിച്ചത്. മികച്ച നടിയായി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പി. തീർത്ഥയെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്‌പേസ് തിയേറ്ററിന്റേതായിരുന്നു രചന. ആബിദ് മംഗലമാണ് സംവിധാനം. വിദ്യാർഥികളായ പി. ഫാത്തിമ നഹ്‌റിൻ, പി. മുഹമ്മദ് റഹീഫ്, അൻസിൽ ഹാൻ, മുഹമ്മദ് നിഹാൽ, കെ. അംന ഹാനി, എം.കെ. ഫാത്തിമ ലയാൻ, റുഷൈദ, എം.സി. റഹാൻ അലി, പി.പി. ജാസിം റഹീം എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. ഒന്നാം സ്ഥാനം നേടിയ ടീമിനെ സ്‌കൂളിൽ അനുമോദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group