.jpg)
പിറവം : പാമ്പാക്കുടയിൽ നടന്ന അഖില കേരള ചെസ് ടൂർണമെന്റ് ശ്രദ്ധനേടി. പാമ്പാക്കുട ചെസ് അക്കാദമി സംഘടിപ്പിച്ച അഖില കേരള ചെസ് മത്സരം കുട്ടികളും പ്രായമായവരും പങ്കെടുത്ത് ചെസ് ഉത്സവമായി. ചെസ് ക്ലബ്, പ്രീമിയർ ചെസ് അക്കാദമിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. അഞ്ച് ജില്ലകളിൽ നിന്നായി 120 പേർ പങ്കെടുത്തു.
പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചെസ് ടൂർണമെന്റ് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെസ് ക്ലബ് പ്രസിഡന്റ് ജോയ് ജോർജ് അധ്യക്ഷനായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, അംഗങ്ങളായ അഡ്വ. ജിൻസൺ വി. പോൾ, പി.എസ്. വിജയകുമാരി, ഗ്രാമ ടൂർണമെന്റ് കോഡിനേറ്ററും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജിനു സി. ചാണ്ടി, പ്രീമിയർ ചെസ് അക്കാദമി സി.ഇ.ഒ. രഞ്ജിത് ബാലകൃഷ്ണൻ, ചീഫ് ആർബിറ്റർ കെ.എ. യൂനസ്, സംഘാടക സമിതി ചെയർമാൻ കെ.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആറ് റൗണ്ടുകളിലും വിജയിച്ച് ആറ് പോയിന്റുകൾ നേടിയ പതിനാല് വയസ്സുകാരനായ ആലുവ സ്വദേശി ആദിത്യ എ. ചുള്ളിക്കാട് ഒന്നാം സ്ഥാനം നേടി. ആദിത്യന് ഒന്നാം സമ്മാനമായി 3001 രൂപയും കൊളത്താലിൽ കെ.എം. അബ്രഹാം മെമ്മോറിയൽ ട്രോഫിയും ലഭിച്ചു. അഞ്ചര പോയിന്റ് നേടിയ എം.കെ. തങ്കച്ചൻ രണ്ടാംസ്ഥാന സമ്മാനമായ 2001 രൂപയും എറുമ്പേത്ത് സാജു പീറ്റർ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി. പതിനഞ്ച് വയസ്സിൽ താഴെ, 55 വയസ്സിനു മുകളിൽ, വനിത, പ്രാദേശിക പങ്കാളിത്തം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിതിരിച്ചും സമ്മാനങ്ങൾ നൽകി.
.'

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group