നിത്യതയിൽ : മോഹൻദാസ്.കെ
Share
നിത്യതയിൽ : മോഹൻദാസ്.കെ
ഭാവഗാനങ്ങൾ
വിതറിത്തന്ന്
തിരിച്ചു വരാനാവാത്ത
വഴിയിലൂടെ പോകുമ്പോൾ
മഞ്ഞലയിൽ
മുങ്ങിത്തോർത്തി
ഞങ്ങൾ വിഷാദത്തിൻ്റെ
കയ്പുനീരുമായി
ഓർമകളെ സാന്ത്വനിപ്പിക്കുന്നു.
ശ്രുതി താഴ്ത്തിപ്പാടിയ
പാട്ടുകൾ ഒന്നൊന്നായി
ഒഴുകിവരികയാണ്.
എവിടെ നിന്നൊക്കെയാണ്
മധുരം കിനിഞ്ഞിറങ്ങുന്നത്.
പൂക്കൾ നവോഢകളായി
പൂമ്പാറ്റകളെ കാത്തിരിക്കുന്നു,
ഇനിയൊരിക്കലും
വേണുനാദം ഉയരില്ലെന്ന്
എങ്ങനെയാണ്
അവരോട് പറയുക.
എങ്കിലും കാണാമറയത്ത്
ഓർമകളുടെ മടിത്തട്ടിൽ
നീ മയങ്ങിക്കിടക്കും.
നിനക്കു വേണ്ടി
നിലാവ് എന്നും
നിലവിളക്ക് തെളിയിക്കും.
ആ വെളിച്ചം ഇരുട്ടിനെ
കീറിമുറിച്ച് സ്വപ്നങ്ങളെ
താലോലിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
23
2025 Jan 13, 04:13 PM