അന്തഃസർവകലാശാല വനിതാ കരാട്ടെ ഓവറോൾ കിരീടം കാലിക്കറ്റിന്
Share
തേഞ്ഞിപ്പലം : തമിഴ്നാട്ടിലെ ബി.എസ്. അബ്ദുറഹ്‌മാൻ ക്രസന്റ് സർവകലാശാലയിൽ നടന്ന സൗത്ത് വെസ്റ്റ് അന്തഃസർവകലാശാല വനിതാ കരാട്ടെ മത്സരങ്ങളിൽ മൂന്നാംതവണയും ഓവറോൾ കരസ്ഥമാക്കി കാലിക്കറ്റ് സർവകലാശാല.
മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ പി.പി. ഫർസാന, സ്റ്റേസി എസ്. ചരുവിൽ, കെ. ഐശ്വര്യ, ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിങ് കോളേജിലെ എ. ഗായത്രി, പഴഞ്ഞി എം.ഡി. കോളേജിലെ കെ.എൻ. സാനിയ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ മെഡലുകൾ നേടി.
.എ. ആഷിഫ (ഫാറൂഖ് കോളേജ്), മറിയ സാജൻ (ക്രൈസ്റ്റ് കോളേജ്), കെ. കൃഷ്ണ (ശാരദാ കോളേജ്) എന്നിവർ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യതനേടി. അബ്ദുൽ അസീസ് പൂക്കാടൻ, പി. ആരിഫ്, സി.കെ. സുബൈർ എന്നിവർ ടീമിന്റെ പരിശീലകരും പി.എം. ജിസ്‍മ മാനേജരുമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
23
2025 Jan 13, 04:13 PM