സ്‌പോർട്ട് സെവൻസ് ഫുട്‌ബോൾ: മലബാർ എഫ്.സി. ജേതാക്കൾ
Share
കുമരനല്ലൂർ : സ്‌പോർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുമരനല്ലൂരിൽനടന്ന അഖിലകേരള ഫ്ളഡ് ലിറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ മലബാർ എഫ്.സി. നടക്കാവ് ജേതാക്കളായി. ഫൈനലിൽ മറുപടിയില്ലാത്ത ഒരുഗോളിന് എക്സലന്റ് തൃത്താലയെയാണ് പരാജയപ്പെടുത്തിയത്.
സമാപനസമ്മേളനം ചാലിശ്ശേരി എസ്.എച്ച്.ഒ. ആർ. കുമാർ ഉദ്ഘാടനംചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സി.എം. അലി അധ്യക്ഷനായി.
കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, ടി.പി. കിഷോർ, എം.സി. ആഷി, എം.പി. കൃഷ്ണൻ, യു. മാധവൻകുട്ടി, കെ. നൂറുൽ അമീൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
23
2025 Jan 13, 04:13 PM