കുന്നംകുളം : ബഥനി സെയ്ന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു.
അപ്പീലിലൂടെ മത്സരിച്ച രണ്ട് ഇനങ്ങളിലുൾപ്പെടെ ഒൻപത് ഇനങ്ങളിലായി 35 പോയിന്റുകൾ ജില്ലയ്ക്കായി ബഥനി സ്‌കൂളിലെ വിദ്യാർഥികൾ നേടിയിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ വട്ടപ്പാട്ട്, ഉറുദു പദ്യം ചൊല്ലൽ, ഉറുദു ഗസൽ, മോഹിനിയാട്ടം, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒപ്പന, വട്ടപ്പാട്ട്, യക്ഷഗാനം, കന്നഡ പദ്യം ചൊല്ലൽ, തബല എന്നിവയിലാണ് എ ഗ്രേഡ് നേടിയത്.
ജൂൺ മുതൽ തുടങ്ങിയ ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. അനുമോദന ചടങ്ങിൽ ഓർത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി.
മാനേജർ ഫാ. ബെഞ്ചമിൻ, പ്രിൻസിപ്പൽ ഫാ. യാക്കോബ്, സി.എൽ. ജോഷി, സി. ഷേബാ ജോർജ്, റീന ഡേവിസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group