പതിവുതെറ്റിച്ചില്ല, പതിമൂന്നാമതുതന്നെ

പതിവുതെറ്റിച്ചില്ല, പതിമൂന്നാമതുതന്നെ
പതിവുതെറ്റിച്ചില്ല, പതിമൂന്നാമതുതന്നെ
Share  
2025 Jan 10, 09:06 AM
vtk
PREM

പത്തനംതിട്ട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവുതെറ്റിച്ചു മുൻപിലെത്താൻ പത്തനംതിട്ടയ്ക്ക് ആയില്ല. തുടർച്ചയായ അഞ്ചാംതവണയും ജില്ല 13-ാംസ്ഥാനത്ത്. 774 പോയിന്റാണ് കഴിഞ്ഞതവണ നേടിയതെങ്കിൽ ഇത്തവണ 848 പോയിന്റായി ഉയർത്താനായത് നേട്ടമാണെങ്കിലും പോയിന്റ് പട്ടികയിൽ ഒരുപടി മുൻപിലേക്ക് കയറാനായിട്ടില്ല.


കഴിഞ്ഞ തവണ 664 കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചപ്പോൾ ഇത്തവണ 760 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും 424 പോയിന്റുവീതം നേടി. അറബിക് കലോത്സവത്തിൽ 65 പോയിന്റും സംസ്കൃത കലോത്സവത്തിൽ 81 പോയിന്റുമാണ് നേടിയത്. അതേസമയം, കഴിഞ്ഞവർഷം സംസ്കൃത കലോത്സവത്തിൽ 93 നേടിയിരുന്നു.


തുടരുന്ന നിരാശ


കായികമേളയിലെ പോലെതന്നെ കലോത്സവങ്ങളിലും ജില്ലയുടെ പ്രകടനം നിരാശാജനകമാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയിൽ വിദ്യാർഥികളുടെ എണ്ണം കുറവാണ്. ചിട്ടയായ പരിശീലനം, പ്രകടനങ്ങളിലെ മികവ്, മത്സരയിനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഭീമമായ ചെലവ്, കലാധ്യാപകരുടെ കുറവ് എന്നിവയും ജില്ലയുടെ കിതപ്പിന് കാരണങ്ങളാണ്. ജില്ലയിൽ ആകെ 22 കലാധ്യാപകർ മാത്രമാണുള്ളത്. എട്ടുപേർ താത്കാലിക അധ്യാപകരും. മിക്ക സർക്കാർ ഹൈസ്കൂളുകളിലും ചിത്രകല, സംഗീതം എന്നിവയ്ക്കുൾപ്പെടെ കലാധ്യാപകരില്ല. കുട്ടികൾ കൂടുതലുള്ള ചില സ്കൂളുകളിൽ മാത്രമാണ് കലാധ്യാപക തസ്തികയുള്ളത്. അതിൽ മുഴുവനായി നിയമനം നടന്നിട്ടുമില്ല. പല സ്കൂളുകളും പുറത്തുനിന്ന് അധ്യാപകരെ പണംമുടക്കി എത്തിച്ചാണ് പരിശീലനം നടത്തുന്നത്.


ആശ്വസിക്കാൻ വകയുണ്ട്


സ്കൂളുകളിൽ 102 പോയിന്റോടെ കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്. സംസ്ഥാനതലത്തിൽ അഞ്ചാംസ്ഥാനം നേടിയത് ജില്ലയ്ക്ക് ആശ്വസിക്കാനുള്ള വകയായി. ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്കൂൾ. ചരിത്രത്തിൽ ആദ്യമായി ഗോത്രകലകൾ വേദിയിലെത്തിയ കലോത്സവത്തിൽ മികച്ച നേട്ടവുമായി വടശ്ശേരിക്കര ഗവ.മോഡൽ റെസിഡെൻഷ്യൽ സ്കൂൾ ജില്ലയുടെ അഭിമാനമായി. മത്സരിച്ച അഞ്ച് ഇനങ്ങളിൽനിന്ന് 26 പോയിന്റുനേടി. പണിയനൃത്തത്തിൽ അപ്പീലുമായി എത്തി എ ഗ്രേഡ് നേടാനായി. നാടകം (എച്ച്.എസ്.), ഇരുളനൃത്തം (എച്ച്.എസ്., എച്ച്.എസ്.എസ്.), പളിയനൃത്തം (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയ്ക്ക് എ-ഗ്രേഡ് നേടി.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI