‘കടൽപോലൊരാൾ’ പ്രകാശനം ചെയ്തു

‘കടൽപോലൊരാൾ’ പ്രകാശനം ചെയ്തു
‘കടൽപോലൊരാൾ’ പ്രകാശനം ചെയ്തു
Share  
2025 Jan 10, 09:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : സ്വാതന്ത്ര്യസമരസേനാനിയും ഇ.എം.എസ്. മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും എം.പി.യുമായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയെക്കുറിച്ച് മകൻ മുഷ്താഖ് രചിച്ച ‘കടൽപോലൊരാൾ’ എന്ന പുസ്തകം പ്രകാശനംചെയ്തു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ ആദ്യപ്രതി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സി.പി.എം. നേതാവ് എ.വിജയരാഘവനു നൽകി പ്രകാശനം ചെയ്തു.


ജനങ്ങൾക്കിടയിൽ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്കു പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായി.


ഈ പുസ്തകം ഒരു മകന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പല്ലെന്നും ജനകീയനായ കമ്യൂണിസ്റ്റ് നേതാവിനെ അന്വേഷിക്കുന്ന ചരിത്രവിദ്യാർഥിയുടെ കണ്ണിലൂടെയാണ് പുസ്തകം രചിച്ചതെന്നും മുഷ്താഖ് മറുപടിപ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ.യും പങ്കെടുത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25