മഹിജ തോട്ടത്തിലിന് വി കെ സുരേഷ്ബാബുവിൻ്റെ ആദരവ്

മഹിജ തോട്ടത്തിലിന് വി കെ സുരേഷ്ബാബുവിൻ്റെ ആദരവ്
മഹിജ തോട്ടത്തിലിന് വി കെ സുരേഷ്ബാബുവിൻ്റെ ആദരവ്
Share  
2025 Jan 09, 03:38 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മഹിജ തോട്ടത്തിലിന് വി കെ സുരേഷ്ബാബുവിൻ്റെ ആദരവ് 


ചോമ്പാല : അഴിയൂർ സ്വദേശിയും പ്രമുഖ കവയിത്രിയും കവിതാരചനയിൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവുമായ മഹിജ തോട്ടത്തിലിനെ കേരളത്തിലെ പ്രമുഖ പ്രഭാഷകൻ വി,കെ സുരേഷ് ബാബു ഷാൾ അണിയിച്ചാദരിച്ചു.

mahij-cd

ചോമ്പാൽ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൻ്റെ നാൽപ്പത്തിരണ്ടാം വാർഷി കാഘോഷച്ചടങ്ങിനോട നുബന്ധിച്ചുനടന്ന സാംസ്കാരികാഘോഷച്ചടങ്ങിലായിരുന്നു ആദരിക്കൽ നടന്നത്

ശ്രീനാരായണഗുരുപഠനകേന്ദ്രം പ്രസിഡണ്ട് എം വി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വേദിയിൽവി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. 


mahija-speak

പഠന കേന്ദ്രം സെക്രട്ടറി കെ കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ഇന്ത്യൻ വോളിബോൾ മുൻകോച്ച് വി. സേതുമാധവൻ ,കവയിത്രി മഹിജ തോട്ടത്തിൽ ,ഗാനരചയിതാവ് സജിത് ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .


sajiyth

മഹിജതോട്ടത്തിൽ രചിച്ച കവിതകളിൽ ചിലത് വായിക്കാനിട യായെന്നും കവിതകൾ ഉയർന്ന നിലവാരം പുലർത്തുന്നതും കാവ്യാത്മക സങ്കേതങ്ങളിലൂടെ വായനക്കാരൻ്റെ വികാരങ്ങളെയും ഭാവനയെയും ആകർഷിക്കാൻ ശ്രമിക്കുന്നവയാണെന്നും അനുമോദനപ്രസംഗത്തിൽ നിറഞ്ഞ സദസ്സിനോടായി വി കെ സുരേഷ് ബാബു പറയുകയുണ്ടായി .

യുവ ഗാനരചയിതാവ് സജിത് ബാബുരചിച്ച ' ഓർമ്മയിൽ അന്ന് 'എന്ന നാടാൻ പാട്ടിൻ്റെ സി ഡി പ്രകാശനവും വി .കെ സുരേഷ്ബാബു തദവസരത്തിൽ നിർവ്വഹിച്ചു .മഹിജ തോട്ടത്തിൽ സി ഡി ഏറ്റുവാങ്ങി .ചോമ്പൈ മ്യുസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും നടന്നു .

vks-and-mahija


mahija-thottatthil

മഹിജ തോട്ടത്തിൽ ''കലാസാഹിത്യരംഗത്ത് വൈകി വന്ന വസന്തം'' : മുല്ലപ്പള്ളി രാമചന്ദ്രൻ


ഭാരത് സേവക് സാമാജിന്റെ ദശീയപുരസ്കാരം നേടിയ മഹിജയെ മുൻ കേന്ദ്ര സഹ മന്ത്രിയും കലാസ്വാദകനുമായ മുല്ലപ്പള്ളിരാമചന്ദ്രൻ നേരത്തേതന്നെ ഷാൾ അണിയിച്ച് ആദരിക്കുകയൂമുണ്ടായി.

രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിൻ്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്.


 ''''കലാസാഹിത്യരംഗത്ത് വൈകി വന്ന വസന്തം''

എന്ന വിശേഷണത്തോടെടെയാണ് കവി മഹിജാ തോട്ടത്തിലിനെ ഊഷ്മളമായ നിലയിൽ മുല്ലപ്പള്ളിരാമചന്ദ്രൻ അന്ന് സ്വീകരിച്ചത്.

മഹിജയയുടെ കവിതകൾ പലതും ഏറെ ഗഹനവും ആശയസമ്പുഷ്ടവും അതേസമയം അതിലോലവുമാണെന്നും മുല്ലപ്പള്ളി അനുമോദനച്ചടങ്ങിൽ പ്രശംസിക്കുകയുണ്ടായി .

തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലെ അഴിക്കോട്ടുകാരിയയായ മഹിജ പഠിച്ചതും വളർന്നതും കണ്ണൂരിൽ . അഴിയൂർ സ്വദേശി ശശിധരൻ തോട്ടത്തിലുമായി 1995 ൽ നടന്ന വിവാഹത്തോടെയാണ് മഹിജ പേരിനു നീളം കൂടിയതും മഹിജ തോട്ടത്തിൽ എന്നായതും .

മാഹി റെയിവേസ്റ്റേഷനടുത്ത് മഹിജയുടെ നിയന്ത്രണത്തിൽ ഇപ്പോൾ ജനസേവനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട് .

പഠനകാലത്തുതന്നെ ഷോർട് ഹാൻഡും ടൈപ്പ്‌റൈട്ടിംഗും പഠിച്ചത് ഈ ജോലി എളുപ്പമാക്കിയതായി മഹിജ പറഞ്ഞു .

2005 വരെ വീട്ടമ്മയായി ഒതുങ്ങി ജീവിക്കുമ്പോഴും ഉള്ളിലുണരുന്ന വിഷയങ്ങൾ കഥയായും കവിതയായും  മറ്റും കുത്തിക്കുറിക്കുമായിരുന്നു .പുറം ലോകമറിയാത്ത എഴുത്തുകുത്തുകളുടെ വായനക്കാരനും ആസ്വാദകനും വിമർശകനും എല്ലാം ശശിയേട്ടൻ മാത്രമായിരുന്നെന്നും അവർ തുറന്നു പറഞ്ഞു ,

അവാഡ് പ്രഖ്യാപനത്തെത്തുടർന്ന് നിരവധി വേദികളിൽ മഹിജ തോട്ടത്തിൽ കൂടുതൽ ശ്രദ്ധേയയായ നിലയിലെത്തിനിൽക്കുകയാണ് .

mahiji-janashabdam
mahija5
xxx
mhmh
whatsapp-image-2025-01-09-at-16.58.29_885e5d7e
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25