ചങ്ങനാശ്ശേരി : സാഹിത്യകാരെയും കൃതികളെയും പരിചയപ്പെടുത്തുക എന്നതിനപ്പുറമുള്ള സാംസ്‌കാരികദൗത്യം സാഹിത്യചരിത്രങ്ങൾക്കുണ്ടെന്ന് ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഡോ. എം.ജി.ശശിഭൂഷൺ. ചങ്ങനാശ്ശേരി എസ്.ബി. കോേളജ് മലയാളവിഭാഗം മുൻ അധ്യക്ഷനും വ്യാകരണപണ്ഡിതനുമായ പ്രൊഫ. കെ.വി.രാമചന്ദ്ര പൈ അനുസ്മരണത്തിൽ സാഹിത്യചരിത്രങ്ങളുടെ ചരിത്രം എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥസൂചികളോ ആസ്വാദനക്കുറിപ്പുകളോ ആകാതെ ബഹുവൈജ്ഞാനിക അന്വേഷണങ്ങൾക്കിടമൊരുക്കാൻ സാഹിത്യചരിത്രങ്ങൾക്കു കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോേളജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പി.കുര്യൻ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നിർമല കോേളജ് മലയാളവിഭാഗം മുൻ അധ്യക്ഷൻ കെ.ഐ.ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജയിംസ് മണിമല ദീപം തെളിച്ച് ആചാര്യസ്മൃതി നടത്തി. വകുപ്പധ്യക്ഷൻ പ്രൊഫ. ജോസഫ് സ്‌കറിയ, സ്റ്റെഫി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group