മാന്നാർ : തിരുവനന്തപുരത്തുനടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 95 പോയിന്റ് നേടി മാന്നാർ നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ ഒന്നാംസ്ഥാനം നേടി. ഒന്നര ദശാബ്ദ കാലയളവിനുള്ളിൽ നടന്ന സംസ്ഥാന കലോത്സവങ്ങളിലെല്ലാം ഹയർ സെക്കൻഡറി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്കൂൾ നാലുതവണ കിരീടാവകാശിയായി. നാലുതവണ രണ്ടാം സ്ഥാനവും മൂന്നുതവണ മൂന്നാം സ്ഥാനവും ലഭിച്ചു.
19 ഇനങ്ങളിലായി ഹയർ സെക്കൻഡറി വിഭാഗത്തിലെ 109 കുട്ടികളാണ് മത്സരിച്ചത്. കഥകളി ഗ്രൂപ്പ്, കൂടിയാട്ടം പൂരക്കളി, സംഘനൃത്തം, ഇരുളനൃത്തം, മംഗലംകളി, പണിയനൃത്തം, സ്കിറ്റ്, മൈം, വഞ്ചിപ്പാട്ട് അടക്കമുള്ളവയിലായിരുന്നു മത്സരം. കൂടിയാട്ടം, കഥകളി മുതലായ കേരളീയ കലാരൂപങ്ങൾക്ക് 23 വർഷമായി എ ഗ്രേഡുമുണ്ട്. 1904-ൽ ഹൈസ്കൂളായി തുടങ്ങിയ സ്കൂൾ മധ്യതിരുവതാംകൂറിലെ വിദ്യാലയ മുത്തശ്ശിയാണ്. 1998-ലാണ് ഹയർ സെക്കൻഡറി തുടങ്ങിയത്. വി. മനോജാണ് പ്രിൻസിപ്പൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group