എം.ടി. ചില ഓർമ്മകൾ : ഡോ .കെ കെ എൻ കുറുപ്പ്

എം.ടി. ചില ഓർമ്മകൾ : ഡോ .കെ കെ എൻ കുറുപ്പ്
എം.ടി. ചില ഓർമ്മകൾ : ഡോ .കെ കെ എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Jan 08, 05:32 PM
vtk
pappan

എം.ടി. ചില ഓർമ്മകൾ  

: ഡോ .കെ കെ എൻ കുറുപ്പ്  

ഈയിടെ അന്തരിച്ച

സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെക്കുറിച്ചുള്ള 

അല്പം ഓർമ്മകൾ പങ്കുവെക്കട്ടെ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുപതുകളിൽ തെയ്യത്തെക്കുറിച്ചും കുഞ്ഞാലി മരക്കാരെക്കുറിച്ചുമുള്ള ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ എഡിറ്ററായ എം.ടി.യെ ഞാൻ നേരിട്ടുചെന്ന് കണ്ടു.

എഴുതിയത് പ്രശസ്തനല്ലെന്ന് ഞാൻ പറഞ്ഞു. "എഴുതിയ ആളെയല്ല, എഴുത്താണ് നോക്കുക" എന്ന് എം.ടി.യുടെ കൃത്യമായ മറുപടി. 

വയനാട്ടിലെ പുൽപ്പള്ളിയിൽ വിജയ ഹൈസ്കൂളിൻ്റെ വാർഷികത്തിൽ പങ്കെടുക്കാൻ ഞങ്ങളൊന്നിച്ചാണ് കാറിൽ യാത്രചെയ്തതും മടങ്ങിയതും. സ്കൂളിൻ്റെ സമീപത്തെ എൻ്റെ ചേച്ചിയുടെയും നമ്പ്യാർ മാസ്റ്ററുടെയും കൊച്ചുവീട്ടിൽ ഒരുമിച്ചായിരുന്നു ഭക്ഷണം.

രണ്ടു അന്തർമുഖൻമാർ... മാതൃഭൂമി ദിനപ്പത്രം സീനിയർ സബ് എഡിറ്ററായ,

എൻ്റെ മരുമകൻ ബാലരാമനും കൂടെയുണ്ടായിരുന്നു.

എൺപതുകളിൽ എൻ്റെ 'പഴശ്ശി സമരങ്ങൾ' പുറത്തുവന്ന കാലം.

അതിന് ദാമോദരൻ അവാർഡ് ലഭിച്ചിരുന്നു.

മൗനം ഭഞ്ജിപ്പിച്ചതു പഴശ്ശി തമ്പുരാൻ. എൻ്റെ ലണ്ടൻ യാത്രയും തമ്പുരാൻ്റെ രേഖകളും വിവരിച്ചു.  

 ഈസ്റ്റ് ഇന്ത്യാ കമ്പനി മുൻ പ്രസിഡൻ്റ് വാൾട്ടർ ഈവൻ്റെ വിവരണവും. ഒരു സിനിമക്കുള്ള വകകളെന്നു എം.ടി. സൂചിപ്പിച്ചു.

ഒരു ഇംഗ്ലീഷ് വൺലൈൻ സ്ക്രിപ്റ്റ് നൽകുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. അത് മദ്രാസിൽ പ്രൊഡ്യൂസറെ കാണിക്കാമെന്നു പറയുകയും ചെയ്തു. 25 പുറമുള്ള സ്ക്രിപ്റ്റുകൾ 25 വർഷത്തിനുശേഷം സിനിമയായി. 

mt-vasudevan-nair

തിരൂരിലെ തുഞ്ചൻപറമ്പിലൊരു മലയാള ഗവേഷണകേന്ദ്രമെന്നത് എം.ടി.യുടെ സ്വപ്നമായിരുന്നു.

പക്ഷേ, കാര്യം എത്രയോ വർഷം ഫയലിൽത്തന്നെ കിടന്നു. 1998-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ ഞാൻ വി.സി.യായി ചാർജെടുത്ത് ആഴ്ച്ചകൾക്കുള്ളിൽത്തന്നെ ഭാഷാപിതാവ് എഴുത്തച്ഛന്നും കേരള സാഹിത്യ അക്കാദമിക്കും ഒന്നിച്ചു മോചനം നൽകി.

വി.സി.യുടെ സ്വന്തം അധികാരം ഉപയോഗിച്ചായിരുന്നു അതെല്ലാം ചെയ്തത്. അതിനു സിൻഡിക്കേറ്റ് വേണ്ടിയിരുന്നില്ല.

എം.ടി. അധ്യക്ഷനായിരിക്കുന്ന തുഞ്ചൻപറമ്പിലെ ഒരു യോഗത്തിൽ സംസാരിക്കാൻ ഒരവസരത്തിൽ എന്നെ ക്ഷണിച്ചു.

, ദേശീയ മാനുസ്ക്രിപ്റ്റ് മിഷൻ ചെയർമാൻ ശ്രീമതി ദീപ്തി ത്രിപാഠി വന്നപ്പോഴും പ്രസംഗിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. 

വി.സി.യായിരിക്കേ ഒരവസരത്തിൽ, 'ഫ്രഞ്ച് വിപ്ലവം ഫ്രഞ്ച് നോവലുകളെ- പ്രത്യേകിച്ച് വിക്ടർ ഹ്യൂഗോവിൻ്റെ നോവലുകളിൽ ചെലുത്തിയ സ്വാധീനം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എം.ടി.യെ ക്ഷണിച്ചിരുന്നു. വരാമെന്നേറ്റിരുന്നുവെങ്കിലും പിന്നീട് എത്താൻ പറ്റില്ലെന്നറിയിക്കുകയായിരുന്നു.


എൻ്റെ അധ്യാപകനും എം.ടി.യുടെ സുഹൃത്തുമായ ഡോ. എം.ജി.എസ്. നാരായണൻ 'വാസു' എന്നു വിളിച്ചിരുന്ന ഈ മഹാനായ എഴുത്തുകാരൻ്റെ ജീവിതത്തിലെ കുറെ മണിക്കൂറുകൾ അങ്ങനെ എൻ്റെ ജീവിതത്തിൻ്റെയും ഭാഗമായിരുന്നു.


kkn2

എം.ടി.യുടെ വിടവാങ്ങലിനുശേഷം കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ഞാൻ ആ സർഗ്ഗധനൻ്റെ വീട്ടിൽച്ചെന്ന് ഭാര്യയെയും മകളെയും എൻ്റെ മകളുടെ ഭർത്താവ് എൻജിനിയർ അനിൽകുമാറിനോടൊപ്പം സന്ദർശിച്ചിരുന്നു.

മേൽപ്പറഞ്ഞ അനുഭവങ്ങളിൽ ചിലതെല്ലാം ശ്രീമതി സരസ്വതിയുമായി തദവസരത്തിൽ പങ്കുവെച്ചു.

വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ യൂനിവേഴ്സിറ്റിയിലായിരിക്കേ മകൾ മീനാ കുറുപ്പിനെ ഒന്നുരണ്ടു വർഷം ഡാൻസ് പഠിപ്പിച്ച കാര്യം ആ നൃത്താധ്യാപികയെ അനുസ്മരിപ്പിച്ചു. 

മലയാളത്തിൻ്റെ മണ്ണിൽ നിത്യഹരിതമായി മാറിയ ആ എഴുത്തുകാരന് വീണ്ടും ഓർമ്മയുടെ പൂച്ചെണ്ടുകൾ കാഴ്ച്ചവെച്ചുകൊണ്ടാണ് ആ വീടുവിട്ടിറങ്ങിയത്.*ഡോ. കെ.കെ.എൻ. കുറുപ്പ്,*

ഡോ. കെ.കെ.എൻ. കുറുപ്പ്,*

7th വൈസ് ചാൻസലർ,

കാലിക്കറ്റ് സർവ്വകലാശാല.

 

logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI