സംസ്ഥാനകലോത്സവം 2025 ; ഓംജിത്ത് സുരാഗ് ചോമ്പാല താരത്തിളക്കത്തിൽ
ചോമ്പാല :തുടർച്ചയായി രണ്ടാം വർഷവും ഓടക്കുഴൽ, HS - വിഭാഗത്തിൽ A Grade കരസ്ഥമാക്കിയ ഓംജിത്ത് സുരാഗിന്, ഈ വർഷം അപ്പീൽ വഴി മൽസരിക്കണ്ടി വന്നതിനാൽ ജില്ലാ തല മൽസരാർത്ഥിയോട് വീണ്ടും മൽസരിക്കുന്ന അനുഭവമായിരുന്നു.
അപ്പീലിലൂടെ എത്തി ജില്ലയിൽ നിന്നും തെരഞ്ഞെടുത്തയച്ച മൽസരാർത്ഥിയെക്കാൾ ഗണ്യമായ മാർക്കു വ്യത്യാസത്തോടെ അപ്പീൽ തുക തിരിച്ചു വാങ്ങി.
ശങ്കരാഭരണം രാഗത്തിൽ, ത്യാഗരാജ കൃതിയായ മനസു സ്വാധീനമൈനയാ..ദക്ഷിണേന്ത്യയിലെ പ്രസിദ്ധ പുല്ലാങ്കുഴൽ വിദ്വാനായിരുന്ന GS ശ്രീകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് അഞ്ചാം വയസു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഓം ജിത്ത് സുരാഗ്, GHSS മടപ്പള്ളിയിലെ 10ാം ക്ലാസ് വിദ്യാർത്ഥിയാണ്.
ശങ്കരാഭരണം രാഗത്തിൽ, ത്യാഗരാജ കൃതിയായ മനസു സ്വാധീനമൈനയാ... എന്ന മിശ്രചാപ്പ് താളത്തിലുള്ള കൃതി, രാഗാലാപനം, നിരവൽ, സ്വര പ്രസ്താരം എന്നിവയോടെ ശ്രുതി ശുദ്ധമായും താളനിബദ്ധമായും അവതരിപ്പിച്ചാണ് A Grade കരസ്ഥമാക്കിയത്.
ശ്രീ.G.S ശ്രീകൃഷ്ണന്റെ ശിഷ്യനായ പിതാവ്, മനോജ് കുമാറിൽ നിന്നും പുല്ലാങ്കുഴൽ പഠനം തുടരുന്നു.
നിരവധി വേദികളിൽ പുല്ലാങ്കുഴൽ വാദനം നടത്തിയിട്ടുള്ള ഓംജിത്ത് സുരാഗ്ശ്രീ താമരക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം പഠിക്കുന്നുണ്ട്.
സംസ്ഥാന തലത്തിൽ മൽസരിച്ച് ഉയർന്ന മാർക്കോടെ ഗ്രേഡ് നേടി എന്നതു കൂടാതെ വിവരാവകാശ രേഖകളും, ജില്ലാതല ജഡ്ജ്മെന്റിലെ അപാകത വെളിവാക്കുന്നതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരാമർശങ്ങൾ വിധി കർത്താക്കളെ നിശ്ചയിക്കുന്നതിലും, അവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിലുമുള്ള സംഘാടകരുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.
ആത്മാർത്ഥമായും, അർപ്പണബോധത്തോടെയും കലയെ സമീപിക്കുന്ന വിദ്യാർത്ഥികളുടെ മനോവീര്യം തകർക്കുന്ന തരത്തിൽ വിധി നിർണയിക്കുന്നവർക്കെ തിരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിനിർണയത്തിൽ അവർ കൈപ്പറ്റിയ വേതനം തിരിച്ചു വാങ്ങുകയും പിഴ ചുമത്തുകയും ചെയ്ത്, തക്കതായ ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകേണ്ടതാണ്.
അംഗീകാരത്തിലുപരി ഗ്രേസ് മാർക്ക് ലക്ഷ്യം വച്ച് മൽസരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാൽ, സാമ്പത്തികമായി വിഷമമനുഭവിക്കുന്ന പ്രതിഭാധനരായ പല മൽസരാർത്ഥികളും കലോൽസവ രംഗത്തുനിന്നും പിൻമാറേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
ഈ വർഷം സംസ്ഥാന കലോൽസവത്തിൽ മൽസര ഇനങ്ങളിൽ B,C ഗ്രേഡുകളിൽ കുട്ടികൾ ഇല്ലാത്ത വിധം വിധിനിർണയം ക്രമീകരിച്ചിട്ടുള്ളതായി കാണാം.ഇതേ രീതിയാണ് പിന്തുടരുന്നതെങ്കിൽ ജില്ലാ തലത്തിൽ സാമാന്യ നിലവാരം പുലർത്തി മൽസരിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം നൽകിയാൽ മാത്രമേ കലോൽസവം നീതിയുക്ത മാണെണ് അവകാശപ്പെടാനാവൂ എന്നതാണ് യാഥാർത്ഥ്യം,
. ദീർഘകാലമായി പുല്ലാങ്കുഴൽ വായന ജീവിതലഹരിയാക്കിയ മുക്കാളിക്കടുത്തുള്ള തൂവ്വാട്ട് മനോജ്‌കുമാർ മകൻ്റെ വളർച്ചയിൽ ഇന്ന് അതീവ സന്തുഷ്ട്ടൻ .കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ജീവനക്കാരനായിരുന്നു മനോജ്‌കുമാർ
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group