കാല്‍നൂറ്റാണ്ടിനു ശേഷം കലാകിരീടം ചൂടി തൃശൂര്‍; പാലക്കാട് രണ്ടാമത്
Share
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂരിന് സ്വര്‍ണക്കപ്പ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂരിന്റെ കിരീടനേട്ടം. 1999 ലാണ് തൃശൂര്‍ അവസാനം ചാംപ്യന്‍മാരായത്. തൃശൂരിന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഒരുപോയിന്റ് വ്യത്യാസത്തില്‍ പാലക്കാട് രണ്ടാമതുണ്ട്. 1008 പോയിന്‍റാണ് തൃശൂരിന്. പാലക്കാടിന് 1007 പോയിന്‍റ്. 1003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. നാല് ദിവസമായി ഒന്നാം സ്ഥാനത്ത് നിന്ന നിലവിലെ ചാംപ്യന്‍മാരായ കണ്ണൂരിനെ പിന്തള്ളി ഇന്നലെ രാത്രിയാണ് തൃശൂർ ഒന്നാമതെത്തിയത്. പാലക്കാടും അവസാന നിമിഷത്തെ കുതിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനം കോഴിക്കോടും അഞ്ചാംസ്ഥാനം എറണാകുളവും സ്വന്തമാക്കി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group