.jpg)
എലത്തൂർ : കൈപ്പുറത്ത് പാലം ‘കൈ-ഓളം’ ഫെസ്റ്റിന് വിളംബരംകുറിച്ച് തുറന്ന കാൻവാസിൽ ചിത്രരചന. കണ്ടലും ജലാശയവും ഉൾപ്പെടെയുള്ള നാടിന്റെ കാഴ്ചകൾ നിമിഷനേരംകൊണ്ട് ചിത്രകാരന്മാർ കാൻവാസിൽ പകർത്തി. കുഞ്ഞുകുട്ടികൾമുതൽ മുതിർന്നവർവരെയുള്ള അൻപതോളം ചിത്രകാരന്മാരാണ് നാടിനെ വരച്ചത്.
ലളിതകലാ അക്കാദമി എക്സിക്യുട്ടീവ് അംഗം സുനിൽ അശോകപുരം ഉദ്ഘാടനംചെയ്തു. ഡോ. വി. ഉദയകുമാർ അധ്യക്ഷനായി. കെ.ടി. ദിനേശൻ, സുശീലൻ എന്നിവർ സംസാരിച്ചു. എടക്കാട്, എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ മേഖലകളിലെ അൻപതോളം റെസിഡന്റ്‌സ് അസോസിയേഷനുകളും സാമൂഹ്യ, സാംസ്കാരിക സംഘടനകളും ചേർന്നാണ് ‘ഫെസ്റ്റ്’ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന് വിളംബരംകുറിച്ച് നഗരംചുറ്റി കൈപ്പുറത്ത് പാലത്തേക്ക് ബൈക്ക് റാലിയും നടന്നു. 10 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ് 12-ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിങ്, ഫ്ളോട്ടിങ് റസ്റ്ററന്റ്, ഊഞ്ഞാൽഗ്രാമം, ഫിലിംഫെസ്റ്റുകൾ, പെറ്റ്‌ഷോ, കണ്ടൽവനയാത്ര, ഗ്രാമീണച്ചന്ത, സാംസ്കാരിക ഘോഷയാത്രകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group