തിരുവനന്തപുരം : എച്ച്.എസ്.എസ്. വിഭാഗം കോൽക്കളി നടക്കുന്ന വഴുതക്കാട് വിെമൻസ് കോളേജിലെ കലോത്സവ വേദി. അവസാന മത്സരം നടക്കാൻ പോകുന്നതിന്റെ ആലസ്യത്തിലാണ് വേദി. കാണികളിൽ പലരും വേദിയുടെ പുറത്തായി തമ്പടിച്ചിരിക്കുന്നു. എന്നാൽ, സ്റ്റേജിലെ കർട്ടൻ ഉയർന്നപ്പോൾ കഥമാറി. ‘കണ്ണുകെട്ടി കോൽക്കളി കളിക്കുന്നേ...’ എന്ന് ആരവമുയർന്നു. വേദി നിറഞ്ഞു.
കണ്ണൂർ ചിറക്കര ജി.വി.എച്ച്.എസ്.എസ്. ടീമാണ് കോൽക്കളി മത്സരത്തിലെ കൊട്ടിക്കലാശം കണ്ണുകെട്ടി അതിശയിപ്പിച്ചത്. മത്സരത്തിന്റെ പകുതിസമയവും ഇവർ കറുത്ത തുണികൊണ്ട് കണ്ണുമറച്ചാണ് കളിച്ചത്. അബ്ബാസ് ഗുരുക്കൾ, മുഹമ്മദ് റബിൻ എന്നീ പരിശീലകരുടെ വേറിട്ട ആശയമായിരുന്നു കണ്ണുകെട്ടിക്കളി. പലസ്തീനിലെയും യുക്രൈനിലെയും യുദ്ധക്കെടുതി കണ്ടില്ലെന്നു നടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാനായാണ് ടീം കണ്ണുകെട്ടിയത്.
വിധികർത്താക്കൾ തങ്ങളുടെ ആശയം എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കപേറിയായിരുന്നു കൈവിട്ടകളി. പനിയും പരിക്കും മൂലം നിവർന്നുനിൽക്കാനാകാത്ത ടീമംഗങ്ങളുടെ കാഴ്ചകൂടി ‘കവർന്നാൽ’ കളി എന്താകുമെന്ന പേടി വേറെയും.
കളി നയിച്ച ടി.കെ.മുഹമ്മദ് ഷഫിന് രണ്ടാഴ്ച മുൻപാണ് ബൈക്കിൽനിന്നുവീണ് കാലിനു പരിക്കേറ്റത്. പനിച്ചു വിറച്ചെത്തിയ മിൽഹൻ നവാസിന് ഡ്രിപ് നൽകിയ ശേഷമാണ് വേദിയിലെത്തിച്ചത്. എന്നാൽ, ആർക്കും പിഴച്ചില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group