കുഞ്ഞിമംഗലം : 150 വിദ്യാർഥികൾക്ക് ഒറ്റദിവസം 18 വേദികളിലായി 150 പുസ്തകങ്ങൾ പരിചയപ്പെടുത്തി വായനായനം. വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനായനം പുസ്തകപരിചയം പരിപാടിയുടെ ഭാഗമായാണ് ഇത്രയും വിദ്യാർഥികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടാൻ വേദിയൊരുക്കിയത്.
കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂളിലെ കുട്ടികൾക്കാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. അധ്യാപകരാണ് പുസ്തകം പരിചയപ്പെടുത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ഉദ്ഘാടനംചെയ്തു. ഡോ. വൈ.വി. കണ്ണൻ അധ്യക്ഷനായി. വൈ.വി. സുകുമാരൻ, വി.വി. ചന്ദ്രശേഖരൻ, ടി. ദേവി, പപ്പൻ കുഞ്ഞിമംഗലം, കെ. മനോഹരൻ, എം.കെ. ദാമോദരൻ, കെ. ശ്രീഗേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group