ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ വ്യന്ദാവന വർണന നങ്ങ്യാർകൂത്ത് അരങ്ങേറി.
ഗോപന്മാർ രാമ-കൃഷ്ണന്മാരെ അണിയിച്ചൊരുക്കുന്ന ഭാഗം പകർന്നാടിക്കൊണ്ട് ആതിരാ ഹരിഹരൻ അരങ്ങിൽ നിറഞ്ഞാടി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എൻ. ഹരിഹരൻ, കലാമണ്ഡലം രാഹുൽ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ഉഷാ നങ്ങ്യാർ, ഗുരുകുലം അക്ഷര, ഗുരുകുലം വിഷ്ണുപ്രിയ എന്നിവർ പശ്ചാത്തലമേളമൊരുക്കി.
'സുവർണം' സമാപനപരമ്പരയുടെ ഏഴാംദിനത്തിൽ, ഡോ. കെ.വി. ദിലീപ്കുമാർ പ്രഭാഷണം നടത്തി. 'കേരള സംഗീത നാടക അക്കാദമി ഭരണസമിതിയംഗം സജു ചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group