എം ടി അനുസ്‍മരണവും ചലച്ചിത്ര പ്രദർശനവും നാളെ മുക്കാളിയിൽ
ചോമ്പാല : ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദൃശ്യ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനുവരി 8 നു വൈകുന്നേരം 5 മണിയ്ക്ക് മുക്കാളിയിലെ വ്യാപാരഭവൻ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന എം ടി അനുസ്‌മരണ ചടങ്ങിൽ വിവിധ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും .
അനുസ്‌മരണച്ച ടങ്ങിനൊപ്പം എം.ടി. വാസുദേവൻ നായരുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി തിരശീലയിലെത്തിച്ച അസുരവിത്ത് എന്ന ചലച്ചിത്രം അനുസ്മരണച്ചടങ്ങിൽ പ്രദർശിപ്പിക്കും.
1968 കാലഘട്ടങ്ങളിൽ ജനപ്രിയ സിനിമകളിൽ ഏറെ മുന്നിലായിരുന്നു അസുരവിത്ത് എന്ന ചലച്ചിത്രമെന്നു ദൃശ്യം ഫിലിം ഭാരവാഹികൾ വ്യക്തമാക്കുന്നു .
അരനൂറ്റാണ്ടിമുൻപുള്ള ഈ അപൂർവ്വ ചലച്ചിത്രകാവ്യം നാളെ മുക്കാളിയിൽ എം ടി വാസുദേവന് നായർക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് പ്രദർശിപ്പിക്കും .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group