സുൽത്താൻബത്തേരി : സംസ്ഥാന ടെക്‌നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതിക മേളയിൽ കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിന് ഓവറോൾ കിരീടം. 13 ഇനങ്ങളിൽ 86 പോയിന്റുമായാണ് കുറ്റിപ്പുറം ജേതാക്കളായത്. 76 പോയിന്റ് നേടിയ കണ്ണൂർ നടുവിൽ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളാണ് രണ്ടാംസ്ഥാനത്ത്.
74 പോയിന്റ് വീതം നേടി ഇടുക്കി അടിമാലി ടെക്‌നിക്കൽ ഹൈസ്കൂളും കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്കൂളും മൂന്നാംസ്ഥാനം പങ്കിട്ടു.
ടീം ഇനം വർക്കിങ് മോഡലിൽ ഓവറോൾ കിരീടം കുറ്റിപ്പുറം ടെക്‌നിക്കൽ ഹൈസ്കൂളിനാണ്. സ്റ്റിൽ മോഡൽ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ കൊടുങ്ങല്ലൂർ സ്കൂളും ഗണിതവിഭാഗത്തിൽ നടുവിൽ സ്കൂളുമാണ് ജേതാക്കളായത്. പ്രദർശനവിഭാഗത്തിൽ ഒന്നാംസ്ഥാനം കുറ്റിപ്പുറം സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ കൊടുങ്ങല്ലൂർ ടെക്‌നിക്കൽ സ്കൂളും അടിമാലി ടെക്‌നിക്കൽ സ്കൂളും നേടി.
ജേതാക്കൾക്ക് ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ്, ഉപാധ്യക്ഷ എൽസി പൗലോസ്, എസ്.ഐ.ടി.ടി.ആർ. ജോയിന്റ് ഡയറക്ടർ അനി എബ്രഹാം എന്നിവർ ട്രോഫികൾ വിതരണംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group