കല്പറ്റ : തൊടുപുഴയിൽനടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാംവർഷവും വിജയംനേടി വയനാട് സൈക്ളിങ് ടീം. ജില്ലയുടെ സൈക്ലിങ് ചരിത്രത്തിൽ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി.
ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽനിന്ന് പങ്കെടുത്ത 26 അംഗ ടീമാണ് വിജയിച്ചത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മൈസ ബക്കർ ഒന്നാംസ്ഥാനവും അബീഷ സിബി മൂന്നാംസ്ഥാനവും നേടി. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ അക്ഷര ജയേഷ് രണ്ടാംസ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ അയാൻ സലീം കടവൻ മൂന്നാംസ്ഥാനവും നേടി.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ്ന ജോയി ഒന്നാംസ്ഥാനവും സയ്യിദ് മുഹമ്മദ് മാസിൻ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 23 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് നിഷാദ് ഒന്നാംസ്ഥാനവും ഇ.എസ്. ആദിൽ മുഹമ്മദ് മൂന്നാംസ്ഥാനവും നേടി.
പുരുഷവിഭാഗത്തിൽ വി. ജുനൈദ് രണ്ടാംസ്ഥാനവും ഷംലിൻ ഷറഫ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എൻ.സി. സാജിദ് ടീം കോച്ചും സുബൈർ ഇളകുളം ടീം മാനേജരുമായിരുന്നു. ടീമംഗങ്ങളെ ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group