നയനയുടെ വിജയത്തിന്‌പിന്നിൽ കണ്ണീരുണ്ട്

നയനയുടെ വിജയത്തിന്‌പിന്നിൽ കണ്ണീരുണ്ട്
നയനയുടെ വിജയത്തിന്‌പിന്നിൽ കണ്ണീരുണ്ട്
Share  
2025 Jan 07, 10:50 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : നയന മിമിക്രിവേദിയിൽനിന്ന്‌ ഇറങ്ങിയപ്പോൾ അമ്മ പ്രീതി അടുത്തേക്ക് ഓടിച്ചെന്നു. പിന്നാലെയെത്തിയ പരിശീലകൻ ഷെഫീഖ് നിറകണ്ണുകളോടെ നോക്കിനിന്നു. ‘തെറ്റിയോ അമ്മേ’- നയനയുടെ ചോദ്യത്തിന് ഷെഫീഖാണ് മറുപടി പറഞ്ഞത്: ‘എ ഗ്രേഡ് ഉറപ്പാ’.


മിമിക്രിയുടെ മികവിന് സദസ്സു നൽകിയ ആരവത്തിനിടെ നയനയുടെ വാക്കുകൾ മുറിഞ്ഞിരുന്നു. അതായിരുന്നു അവളുടെ ആശങ്കയ്ക്കു പിന്നിൽ. അവസാനം ഷെഫീഖ് പറഞ്ഞപോലെ സംഭവിച്ചു- എ ഗ്രേഡ്. കണ്ണീരിന്റെ വിലയുള്ള ഈ സമ്മാനം അമ്മയ്ക്കു കാഴ്ചവെക്കുകയാണ് നയന.


തൃശ്ശൂർ നന്തിക്കര ജി.വി.എച്ച്.എസ്.എസിലെ പ്ലസ്‍ വൺ വിദ്യാർഥിനിയാണ് നയനാ മണികണ്ഠൻ. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയായിരുന്നു മത്സരയിനം. വളർത്തുമൃഗങ്ങളുടെയടക്കം ശബ്ദമാണ് അനുകരിച്ചത്.


നാലു വർഷം മുൻപാണ് അച്ഛൻ മണികണ്ഠൻ മരിച്ചത്. തൃശ്ശൂർ ആനന്ദപുരത്തെ നാല് സെന്റ് സ്ഥലത്ത് അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത ഷീറ്റിട്ട വീട്ടിലാണ് താമസം. രാത്രി നയനയും അമ്മയും സഹോദരിയും അടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലാണ് കിടക്കുക. സ്വന്തമായൊരു വീടെന്നത് ആഗ്രഹംമാത്രമായി നീണ്ടുനീണ്ടുപോവുകയാണ്. നയനയ്ക്ക് പഠിച്ച് വെറ്ററിനറി ഡോക്ടറാകണം.


നയനയുടെ വിജയം ഷെഫീഖിനും വലിയ മധുരമായി. തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ മറ്റൊരു കുട്ടിയെ പരിശീലിപ്പിക്കാനെത്തിയതായിരുന്നു ഈ കൊടുങ്ങല്ലൂർ സ്വദേശി. നയനയുടെ പ്രകടനം കണ്ട് സംസ്ഥാന കലോത്സവത്തിൽ പരിശീലനം നൽകുകയായിരുന്നു.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം എം.ടി. ചില ഓർമ്മകൾ : ഡോ .കെ കെ എൻ കുറുപ്പ്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25