കോന്നി ഫെസ്റ്റിനെ ഇളക്കിമറിച്ച്
'ജീഷോ' എന്ന 'റാപ്ടൂൺ' സ്റ്റേജ് ത്രില്ലർ!
വരയുടെ ഇടിമിന്നൽ വേഗത്തുടി, DJ സംഗീതത്തിന്റെ മാസ്മരിക ചടുലതാളലഹരിയിൽ ചാലിച്ച് വരവേഗവിസ്മയമൊരുക്കി
ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി കോന്നി ഫെസ്റ്റിനെ ഇളക്കി മറിച്ചു.
സ്റ്റേജിലെ മാസ്മരിക വേഗവരവിസ്മയമായ 'റാപ് ടൂണിന്റെ' ( RapTOON ) ന്റെ ഉപജ്ഞാതാവായ ഇന്റർനാഷണൽ സ്റ്റേജ് പെർഫോമറാണ് ഡോ. ജിതേഷ്ജി എന്ന ലോകസഞ്ചാരിയായ പത്തനംതിട്ട ജില്ലക്കാരൻ.
ഇടിമിന്നൽ വേഗതയിൽ സ്റ്റൈൽ മന്നൻ രജനി...
പുലിവേഗത്തിൽ ചിന്നദളപതി വിജയ്.,
കെ ജി എഫ് നായകൻ റോക്കി ഭായി, ഫഹദ് ഫാസിൽ,
മെസ്സിയും ക്രിസ്ട്ട്യാനോ റൊണാൾഡോയുമടക്കമുള്ള ഡസൻ കണക്കിന് സെലിബ്രിറ്റികളെജിതേഷ്ജി ഡി. ജെ മ്യൂസിക്കിന്റെയും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളുടെയും അകമ്പടിയോടെ മാസ്മരിക വേഗതയിൽ അരങ്ങിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഇളകിമറിഞ്ഞു.
10 മിനിറ്റിൽ 100 ചിത്രം വരച്ച് വേഗവരയിൽ ലോകറെക്കൊഡ് സൃഷ്ടിച്ച മലയാളിയാണ് ജിതേഷ്ജി .
200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യ മലയാളിയെന്ന റെക്കോർഡും ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഫെസ്റ്റിന്റെ സമാപനസമ്മേളനത്തിൽ അരങ്ങുകൊഴുപ്പിക്കാനാണ് 'ജീ' എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന 'വരയരങ്ങിന്റെ കുലപതി' എത്തിയത്.
ലോകസംഗീതരംഗത്ത് അതിദ്രുത ഗായകരായ റാപ്പർമാർ വാഴുന്ന ഇക്കാലത്ത് ചിത്രകലയിലെ അന്താരാഷ്ട്ര റേറ്റിങ് ഉള്ള ഒരേയൊരു 'റാപ്പറാണ്' ജിതേഷ്ജി.
ഹനുമാൻ കൈൻഡ് എന്ന സ്റ്റേജ് നെയിമിൽ അറിയപ്പെടുന്ന മലബാറുകാരൻ സൂരജ്, ആവേശം സിനിമയിലെ ഇല്ലൂമിനാറ്റി പാട്ടിലൂടെ വൈറൽ ആയ 'ഡാബ്സി ', ചടുല ഭാഷണത്തിന്റെ സംഗീതവുമായി പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന 'വേടൻ ', റാപ്പർ ഹനാൻ ഷാ, 'അജിത ഹരേ' കഥകളിപ്പദം വേറിട്ട രീതിയിൽ പാടി വൈറലാക്കിയ ഗൗരി ലക്ഷ്മി തുടങ്ങിയവരൊക്കെയാണ് ഇന്ന് കേരളത്തിൽ റാപ്പും ഫ്യൂഷൻ സംഗീത്വും കൊണ്ട് ന്യൂ ജനെ ഇളക്കി മറിക്കുന്നതെങ്കിൽ ഇരുകൈകകളിലും മെഷീൻ ഗൺ പോലെയുള്ള ഡ്രോയിംഗ് ബ്രഷും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളും സ്റ്റൈലിഷ് ആക്ഷനുകളും ഡി ജെ സംഗീതവുമൊക്കെയായി ഇടിമിന്നൽ വേഗവര യെ അരങ്ങിന്റെ ലഹരിയാക്കുകയാണ് ജിതേഷ്ജി എന്ന ലോകത്തെ നമ്പർ വൺ 'റാപ്പിഡ് കാർട്ടൂൺ' എന്ന 'റാപ്പ് ടൂൺ' പെർഫോമർ
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group