കല്പറ്റ : ആളും ആരവവും നിറച്ച് ഇനിയുള്ള നാളുകളിൽ മരവയലിലെ എം.കെ. ജിനചന്ദ്രൻസ്മാരക ജില്ലാസ്റ്റേഡിയം കുട്ടികളുടെ ഫുട്ബോൾ ആവേശപ്പോരാട്ടത്തിന് വേദിയാവും. മികച്ച കളികളും ഷോട്ടുകളുമെല്ലാം നാളെകളിലേക്കുള്ള പ്രതീക്ഷകളാവും. ഫുട്ബോളിൽ കുട്ടിത്താരങ്ങളെ വാർത്തെടുക്കാൻ വയനാട് യുണൈറ്റഡ് എഫ്.സി സംഘടിപ്പിക്കുന്ന ‘യുവകപ്പ്’ സീസൺ രണ്ട് ഞായറാഴ്ച തുടങ്ങി. 12 സ്കൂളുകളിൽനിന്നുള്ള ടീമുകളാണ് ഇത്തവണ യുവകപ്പിൽ മാറ്റുരയ്ക്കുന്നത്.
നാലുഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ കഴിഞ്ഞവർഷത്തെ ആറുടീമുകളും, ഈ വർഷം മൂന്ന് ഉപജില്ലകളിൽനിന്ന് ജേതാക്കളായ രണ്ടുടീമുകൾ വീതവുമാണ് മത്സരിക്കുന്നത്. ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ നടക്കുന്ന യുവകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആറുകുട്ടികൾക്ക് രണ്ടുലക്ഷം രൂപവരെ സ്‌കോളർഷിപ്പ് നൽകും.
ആദ്യദിനത്തിലെ മത്സരത്തിൽ പൂക്കോട് ഇ.എം.ആർ.എസിനെതിരേ ഏച്ചോം സർവോദയ എച്ച്.എസ്.എസ്. എതിരില്ലാത്ത രണ്ടുഗോളുകൾക്ക് വിജയിച്ചു. സർവോദയുടെ യഹ്ഷൻ ജോസ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. രണ്ടാംമത്സരത്തിൽ സർവജന ബത്തേരിക്കെതിരേ ജി.എച്ച്.എസ്.എസ് തലപ്പുഴ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് വിജയിച്ചു. തലപ്പുഴയുടെ ആര്യനന്ദ് പ്ലെയർ ഓഫ് ദി മാച്ചായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group