കെ.വി.കെ.എം.എം. യു.പി. സ്കൂൾ ചാമ്പ്യന്മാർ
Share
കുറ്റ്യാടി : കുന്നുമ്മൽ ഉപജില്ല എൽ.പി. വിഭാഗം കായികമേളയിൽ ദേവർകോവിൽ കെ.വി.കെ.എം.എം. യു.പി. സ്കൂൾ ചാമ്പ്യന്മാരായി. കായക്കൊടി എ.എം.യു.പി., വടയം സൗത്ത് എൽ.പി. സ്കൂൾ തുടങ്ങിയവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മേള കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പതാകയുയർത്തി ഉദ്ഘാടനംചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത സമ്മാനദാനം നിർവഹിച്ചു. ഗെയിംസ് അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ്, കെ. മനോജ്, മനോജ് കൈവേലി, കെ.കെ. ബാബു, നാസർ താനറണി, വി.വി. സജീർ, പി.പി. സലിൽരാജ്, പി.സി. സന്തോഷ്, പി.പി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
95
2025 Jan 07, 02:52 PM