ആവേശമായി ജില്ലാ വടംവലിമത്സരം
Share
കായണ്ണബസാർ : കായണ്ണ ഫെസ്റ്റിന്റെ ഭാഗമായി കായണ്ണ കാനത്താംപൊയിൽ താഴെ ജില്ലാ പുരുഷ, വനിതാ വടംവലിമത്സരം നടത്തി. ആവേശകരമായ മത്സരം കാണാൻ ഒട്ടേറെപ്പേരെത്തി.
പുരുഷവിഭാഗത്തിൽ 16 ടീമും വനിതാവിഭാഗത്തിൽ ആറ് ടീമും മാറ്റുരച്ചു. പുണ്യാളൻസ് കുനിക്കാട്ട് മുക്ക് പുരുഷവിഭാഗത്തിലും റെഡ് സ്റ്റാർ ഈരൂട് വനിതാവിഭാഗത്തിലും ജേതാക്കളായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് പി.ടി. ഷീബ അധ്യക്ഷയായി. എം. ഋഷികേശൻ കളിക്കാരെ പരിചയപ്പെട്ടു. ജയപ്രകാശ് കായണ്ണ, കെ.വി. ബിൻഷ, കെ.സി. ഗാന, കെ.കെ. അബൂബക്കർ, നിധിൻ ലാൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
95
2025 Jan 07, 02:52 PM