ഹൈദരാലി അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്
Share
പട്ടിക്കാട് : കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച കലാമണ്ഡലം ഹൈദരാലി അനുസ്മരണവും പുരസ്കാര സമർപ്പണവും നടക്കും. രാത്രി ഏഴിനു നടക്കുന്ന പരിപാടിയിൽ പുരസ്കാര ജേതാവ് കോട്ടയ്ക്കൽ നാരായണന് കേരള കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.
തുടർന്ന് കല്യാണസൗഗന്ധികം കഥകളിയും അരങ്ങേറും. രാവിലെ മൃത്യുഞ്ജയഹോമം, വൈകീട്ട് തിരുവാതിരക്കളി, കഥകളിസംഗീതം എന്നിവയും ഉണ്ടാകും. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച മഹാസുദർശനഹോമം, സുകൃതഹോമം, സർപ്പബലി, ചാക്യാർക്കൂത്ത്, ക്ലാസിക്കൽ ഫ്യൂഷൻ, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
95
2025 Jan 07, 02:52 PM