വടകര താലൂക്കിലെ
40 ഗ്രന്ഥാലയങ്ങൾക്ക്
അക്ഷരോപഹാരമായി
മഹാത്മ ഗാന്ധി ചരിത്രഗ്രന്ഥം
വടകര : വടകര താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഗ്രന്ഥാലയങ്ങൾക്ക്
പ്രമുഖ എഴുത്തുകാരൻ പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമ്മവും1869 -1915 വരെ എന്ന ചരിത്രഗ്രന്ഥം അക്ഷരോപഹാരമായി നൽകും
വടകരയിലെ എം ദാസൻ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽവടകര എടോടിയിലെ കേളുഏട്ടൻ സ്‌മാരക ഓഡിറ്റോറിയത്തിലാണ് അക്ഷരോപഹാരചടങ് നടക്കുക.
വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ജനാർദ്ദനൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബി സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ മുൻ മന്ത്രി സി കെ നാണു ഉദ്ഘാടനം ചെയ്യും
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തങ്കമണി ടീച്ചർ മഹാത്മാഗാന്ധി കാലവും കർമ്മവും
1869 -1915 വരെ എന്ന ചരിത്രഗ്രന്ഥം ഏറ്റുവാങ്ങും.
ബഹുസ്വരതയും മതേതരത്വവും ഭീഷണി നേരിടുന്ന വർത്തമാനകാലത്ത് മഹാത്മാഗാന്ധിയുടെ ജീവിതത്തിൻ്റെയും ആശയത്തിൻ്റെയും മൂല്യം ഓർമ്മപ്പെടുത്തുകയാണ് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ പി .ഹരീന്ദ്രനാഥ് ഈ മഹദ് ഗ്രന്ഥത്തിലൂടെ
പ്രൊഫസർ രാജേന്ദ്രൻ എടത്തുംകര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും
പുറന്തോട് സുകുമാരൻ പി പി രാജൻ പി ടി ബാലൻ ടി പി റഷീദ് കെ പി പ്രദീപ് കുമാർ എന്നിവർ ആശംസകളും യൂനുസ് വളപ്പിൽ നന്ദിയും രേഖപ്പെടുത്തും
ഹോർത്തുസ് മലബാറിക്കൂസിന്
പുനർജ്ജനി നൽകിയ ഡോ .കെ എസ് മണിലാലിന് ആദരാജ്ഞലിയർപ്പിച്ചു
ചോമ്പാല : പ്രമുഖ സസ്യശാസ്ത്രജ്ഞനും ജൈവവർഗ്ഗീകരണ ശാസ്ത്രപണ്ഡിതനും പത്മശ്രീ ജേതാവുമായ ഡോ .കെ എസ് മണിലാലി
ൻ്റെ നിര്യാണത്തിൽ മഹാത്മദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി .
മുക്കാളി കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടന്ന അനുശോചന യോത്തിൽ ചെയർമാൻ ടി .ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു .
പ്രമുഖ ആയുർവ്വേദ ചികിത്സകൻ കെ .തങ്കച്ചൻ വൈദ്യർ .ഡോ .പി കെ സുബ്രഹ്മണ്യൻ ,അഡ്വ .ലതികശ്രീനിവാസ് , പി കെ പ്രകാശൻ .കെ .ഗീത .ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group